x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ കൊ​ന്ന് കു​ള​ത്തി​ല്‍ താ​ഴ്ത്തി​യ കേ​സ്: പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

വെബ് ഡെസ്ക്
Published: August 13, 2026 11:28 PM IST | Updated: August 13, 2026 11:28 PM IST

പ്ര​തി മാ​ത്യു ദേ​വ​സ്യ

തൊ​ടു​പു​ഴ: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കു​ള​ത്തി​ല്‍ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ കേ​സി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​മ്പാ​ടും​പാ​റ കോ​ഴി​മ​ല അ​മ്പി​ളി കൊ​ല​ക്കേ​സി​ലാ​ണ് പ്ര​തി ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള ചേ​ന്നാ​ട്ട് മാ​ത്യു ദേ​വ​സ്യ​യെ (ത​ങ്ക​ച്ച​ൻ 63) തൊ​ടു​പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ര്‍ കു​റ്റ​ക്കാ​ര​നെ​ന്ന് വി​ധി​ച്ച​ത്. ശി​ക്ഷ 17ന് ​വി​ധി​ക്കും. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കൃ​ത്യ​മാ​യി ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

2012 ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​വി​വാ​ഹി​ത​യാ​യ അ​മ്പി​ളി കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ട്ട​പ്പ​ന ക​ട​മാ​ക്കി​ഴി ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു അ​മ്പി​ളി. ഈ ​തോ​ട്ട​ത്തി​ലെ സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള ത​ങ്ക​ച്ച​ൻ. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​വു​ക​യും അ​മ്പി​ളി ഗ​ര്‍​ഭി​ണി​യാ​കു​ക​യും ചെ​യ്തു. ഈ ​വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

അ​മ്പി​ളി​യു​ടെ ക​ഴു​ത്തി​ൽ ക​യ​റി​ട്ട് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പാ​മ്പാ​ടു​മ്പാ​റ കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ പ്ര​തി ക​ല്ലു​കെ​ട്ടി താ​ഴ്ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പി​താ​വ് പ്ര​ഭാ​ക​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി‌​ടെ പ്ര​തി ത​ങ്ക​ച്ച​ന്‍ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കും ശ്ര​മി​ച്ചി​രു​ന്നു.

ജ​നു​വ​രി 14ന് ​കാ​പ്പി​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന രീ​തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ സ്ത്രീ​യു​ടെ​യും പൊ​ക്കി​ള്‍​ക്കൊ​ടി ബ​ന്ധം അ​റ്റു​പോ​കാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് അ​മ്പി​ളി​യും ന​വ​ജാ​ത​ശി​ശു​വു​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.
ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന കേ​സി​ല്‍ സാ​ഹ​ച​ര്യ, ശാ​സ്ത്രീ​യ തെ​ളി​വു​ക​ളാ​ണ് പ്രോ​സി​ക്യൂ​ഷ​നു സ​ഹാ​യ​ക​ര​മാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നാ​യി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ​സ്.​എ​സ്. സ​നീ​ഷ് ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Case

Recent News

Corehub Up