അരുവിപ്പുറം ഗുരുദേവ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കുന്നു.
വെള്ളറട: കാലിത്തീറ്റ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചെലവു കുറഞ്ഞ തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കാന്‍ സബ്സിഡി അനുവദിക്കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു. യുവജനങ്ങളെ കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിയോടുകൂടി പുതിയ പദ്ധതി ആരംഭിക്കാന്‍ ക്ഷീര വികസന വകുപ്പ് നടപ്പടി ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
അരുവിപ്പുറം കേന്ദ്രമായി പുതുതായി പ്രവര്‍ത്തന അനുമതി ലഭിച്ച അരുവിപ്പുറം ഗുരുദേവ ക്ഷീരോത്പപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡോ. വത്സലന്‍, മാരായമുട്ടം എം.എസ്. അനില്‍, അഡ്വ. ജോണ്‍ പാറശാല, ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു, ക്ഷീര വികസന വകുപ്പ് പെരുകടവിള ഓഫിസര്‍ മേരി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള, അംഗങ്ങളായ അശ്വതി ശ്രീകുമാര്‍, അഖില്‍ തൃപ്പലവൂര്‍, ഷീബ മധു, ക്ഷീര സംഘം പ്രസിഡന്റുമാരായ കള്ളിക്കാട് ഭുവനചന്ദ്രന്, ജോസ് ഫ്രാങ്ക്ളിന്, കോട്ടയ്ക്കല്‍ സന്തോഷ്, വടകര ജയന്, മണ്ണൂര്‍ ശ്രീകുമാര്‍, കാക്കണം മധു, കുന്നത്തുകാല്‍ ഹരി, ക്ഷീര സംഘം ഭരണസമിതി അംഗങ്ങളായ രാജീവ് അരുവിപ്പുറം, ജോണി മാലകുളങ്ങര, സിന്ധു അരുവിപ്പുറം, സംഘം സെക്രട്ടറി അര്‍ച്ചന കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീര സംഘം പ്രസിഡന്റ് എം.എസ് പാര്‍വതി സ്വാഗതവും ഡയറക്ടര്‍ അരുവിപ്പുറം സുജിത്ത് നന്ദിയും പറഞ്ഞു.
Tags : Cattle feed prices Nattuvishesham DistrictNews DeepikaNews