x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ൽ​സെ​ടു​ത്ത് കു​ട്ടി ഡ്രൈ​വ​ർ; ര​ക്ഷാക​ർ​ത്താ​വി​നെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: October 28, 2026 10:38 PM IST | Updated: October 28, 2026 10:38 PM IST

അ​ടൂ​ർ: കൂ​ട്ടു​കാ​രു​മൊ​ത്ത് കാ​റി​ൽ ക​റ​ങ്ങു​ന്ന​തി​നൊ​പ്പം ഡ്രൈ​വിം​ഗ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി റീ​ൽ​സ് പ​ങ്കു​വ​ച്ച പ​തി​നാ​റു​കാ​ര​നെ ഒ​ടു​വി​ൽ പൊ​ലി​സ് പി​ടി​കൂ​ടി. ലൈ​സ​ൻ​സി​ല്ലാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ കാ​റും ബൈ​ക്കും ഓ​ടി​ച്ച​തി​ന് ര​ക്ഷാക​ർ​ത്താ​വി​നെ​തി​രേ​യും വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും പൊ​ലി​സ് കേ​സെ​ടു​ത്തു. ഏ​ഴം​കു​ളം നെ​ടു​മ​ൺ പാ​ല​മൂ​ട്ടി​ൽ റ​ജീ​ന നൗ​ഷാ​ദ് (52) നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​വ​രു​ടെ പേ​രി​ലു​ള്ള കാ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല്ലം പാ​തി​രി​ക്ക​ൽ ര​തി​ഷ് ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള ബൈ​ക്കും അ​ടൂ​ർ ട്രാ​ഫി​ക് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​ബൈ​ക്കി​ൽ കു​ട്ടി ക​റ​ങ്ങി ന​ട​ന്ന​തി​ന്‍റെ പേ​രി​ൽ ര​വീ​ന്ദ്ര​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബൈ​ക്ക് കു​റ​ച്ചു​നാ​ൾ മു​മ്പ് വി​റ്റ​താ​ണെ​ന്നാ​ണ് ര​വീ​ന്ദ്ര​ൻ പെ​ലി​സി​നോ​ടു പ​റ​ഞ്ഞ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി കു​റെ ദി​വ​സ​ങ്ങ​ളാ​യി കാ​റി​ൽ അ​ടൂ​ർ, കൊ​ടു​മ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​താ​യി ട്രാ​ഫി​ക് എ​സ്ഐ. ജി. ​സു​രേ​ഷ് കു​മാ​റി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ൽ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ പോ​ലും കു​ട്ടി കാ​റു​മാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്നു. കാ​ർ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ൽ​സാ​യും പ​ങ്കു​വ​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് പൊ​ലി​സ് ര​ണ്ടു​ദി​വ​സ​മാ​യി അ​ടൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച പ​റ​ക്കോ​ട്– ഏ​ഴം​കു​ളം ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പൊ​ലി​സ് തി​ര​യു​ക​യാ​യി​രു​ന്ന കാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ചു. നെ​ടു​മ​ൺ സ്വ​ദേ​ശി​യാ​യ യു​വാ​വാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്കും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​റി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ബൈ​ക്കി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ട്രാ​ഫി​ക് എ​സ്ഐ ജി. ​സു​രേ​ഷ് കു​മാ​റി​നൊ​പ്പം എ​സ്ഐ ബി​ജു, എ​എ​സ്ഐ ടി. ​അ​ജി​ത്കു​മാ​ർ, സി​പി​ഒ​മാ​രാ​യ പ്ര​കാ​ശ്, വി​ഷ്ണു, സു​നി​ൽ, ത​മീം എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up