കേരള നെൽ കർഷക യൂണിയൻ - എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: നെൽകർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാവണമെന്ന് കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. വെച്ചൂർ മോഡേൺ റൈസ്മിൽ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നെൽകർഷക യൂണിയൻ - എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെൽകർഷകർക്ക് ആവശ്യമായ വിത്തും വളവും സമയത്തു നൽകണം. നെല്ല് സംഭരണം സമയത്ത് നടക്കണം.
സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരയ്ക്കൽ അധ്യക്ഷനായി. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക, കെഎസ്സി - എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ, ജോസുകുട്ടി കവലയ്ക്കൽ, വക്കച്ചൻ മണ്ണത്താലില്, ബിറ്റു വൃന്ദാവൻ, ബിജു പറപ്പള്ളിൽ, വി.എം. റെക്സോൺ, ശ്രീജ രാജേഷ്, ജോസ് ജയിംസ് കണ്ണന്തറ, ടോം വൈശ്യംഭാഗം, സജിമോൻ ജോസഫ് കല്ലറ എന്നിവർ പ്രസംഗിച്ചു.
Tags :