x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ...

വെബ് ഡെസ്ക്
Published: October 28, 2026 11:23 PM IST | Updated: October 28, 2026 11:23 PM IST

അ​ഞ്ച​ൽ ഈ​സ്റ്റ് ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

അ​ഞ്ച​ൽ: അ​ഞ്ച​ൽ ഈ​സ്റ്റ് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​വ​ർ ബ്രി​ഗേ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​കൃ​തി ന​ട​ത്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥിക​ളെ പ്ര​കൃ​തി​യോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യും പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

കു​ള​ത്തൂ​പ്പു​ഴ​യി​ലെ വ​ന​മേ​ഖ​ല, പൈ​ൻ ഫോ​റ​സ്റ്റ്, ക​ല്ല​ട​യാ​ർ തു​ട​ങ്ങി​യ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര​യി​ൽ കാ​ടി​ന്‍റെ സൗ​ന്ദ​ര്യ​വും ജൈ​വ​വൈ​വി​ധ്യ​വും പ്ര​കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട​റി​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മാ​റ്റി​വെ​ച്ച് ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും പ്ര​കൃ​തി​യോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച​ത് യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത​യാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ സ്നേ​ഹ​പൂ​ർ​വം ഒ​രു​ക്കി​ന​ൽ​കി​യ ത​ന​ത് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​നും വി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. ‌

ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ലാ​ളി​ത്യ​വും ആ​തി​ഥ്യ​മ​ര്യാ​ദ​യും പ​ങ്കു​വെ​ക്ക​ലി​ന്‍റെ സ​ന്തോ​ഷ​വും കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത​റി​യാ​നാ​യി. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള അ​റി​വും ജീ​വി​ത​പാ​ഠ​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കി​യ പ്ര​കൃ​തി ന​ട​ത്തം പ​രി​സ്ഥി​തി സ്നേ​ഹം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം, സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ൽ, കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച അ​നു​ഭ​വ​മാ​യി. പ്ര​കൃ​തി​യെ അ​റി​യു​ക​യും സ്നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഇ​ത്ത​രം യാ​ത്ര​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന സ​ന്ദേ​ശ​വും പ​രി​പാ​ടി പ​ക​ർ​ന്നു ന​ൽ​കി. പ​രി​പാ​ടി​ക്ക് പ​വ​ർ ബ്രി​ഗേ​ഡ് കോ ​ഒാ​ർ​ഡി​റേ​റ്റ​ർ പി.​ജി. സു​ജ ജോ​യി​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ സ​ന്ധ്യാ​റാ​ണി, വി​ദ്യാ​ർ​ഥി ലീ​ഡർമാരായ ജെ.​പി. ജെ​സീ​ന, യു.​എ​സ്. അ​ന​ഘ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags :

Recent News

Corehub Up