ജില്ലാ നിയമസേവന അഥോറിറ്റിയുടെ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ രേഖ ലോറിയന്‍ ഉദ്ഘാടനം ചെയ്യുന്നു.
എഴുകോണ്‍ : കരീപ്ര പഞ്ചായത്തിന്റെയും ജില്ലാ നിയമ സേവന അഥോറിറ്റിയുടെയും നേതൃത്വത്തില്‍ കരീപ്ര പഞ്ചായത്ത് എംഎന്‍ സ്മാരക ഹാളില്‍ വയോജനങ്ങള്‍ക്കായി നിയമബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ നിയമസേവന അഥോറിറ്റിയുടെ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ രേഖ ലോറിയന്‍ ഉദ്ഘാടനം ചെയ്തു. ഡിഎല്‍എസ്എയുടെ പാനല്‍ അഭിഭാഷകനായ സതീഷ് ചന്ദ്രന് വയോജനങ്ങള്‍ക്കായുള്ള നിയമ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. മാധവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അസീസിയ മെഡിക്കല്‍ കോളജ് ദന്തല്‍ വിഭാഗം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ് സജീവ്, ടി. അജയ് കുമാര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാര്,മറ്റു ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :