x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു കോ​ടി അനുവദിച്ചു: മ​ന്ത്രി പി.സി.വിഷ്ണുനാഥ്

വെബ് ഡെസ്ക്
Published: October 28, 2026 11:30 PM IST | Updated: October 28, 2026 11:30 PM IST

കൊ​ല്ലം: മ​ൺ​റോ​ത്തു​രു​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി 2026–27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഇ​തി​ന്റെ 20 ശ​ത​മാ​നം തു​ക വ​ക​യി​രു​ത്തി​യ​താ​യും ടൂ​റി​സം മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​ദേ​ശ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
മ​ൺ​റോ​ത്തു​രു​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യം, പ്ര​കൃ​തി​ഭം​ഗി, ജൈ​വ​വൈ​വി​ധ്യം, കാ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട ആ​വാ​സ​വ്യ​വ​സ്ഥ, പ​ര​മ്പ​രാ​ഗ​ത ഗ്രാ​മീ​ണ ജീ​വി​തം എ​ന്നി​വ മ​ൺ​റോ​ത്തു​രു​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കാ​യ​ൽ ടൂ​റി​സം, ക​ണ്ട​ൽ​ക്കാ​ടു​ക​ൾ, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ, ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ജൈ​വ​വൈ​വി​ധ്യ​വും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്.

പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്ര-​സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന പൈ​തൃ​ക ടൂ​റി​സ​ത്തി​നും പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കും.

പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​സാ​ധ്യ​ത​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക​ൾ, നി​രാ​ക്ഷേ​പ​പ​ത്ര​ങ്ങ​ൾ, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ, ക​ണ്ട​ൽ​ക്കാ​ടു​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം, വെ​ള്ള​പ്പൊ​ക്കം, തീ​ര​ശോ​ഷ​ണം, ജ​ല​നി​ര​പ്പി​ലെ വ്യ​തി​യാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക. നി​ർ​ദി​ഷ്ട നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ​യും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വും വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രു​ക​യും സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ൺ​റോ​ത്തു​രു​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Corehub Up