മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കുന്നു.
കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജോണി കുളത്തൂപ്പുഴയുടെ നേതൃത്വത്തില്‍ മൂന്ന് യൂണിയനുകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 150ല്‍ കൂടുതല്‍ ആളുകള്‍ കേരളാ കോണ്‍ഗ്രസ് -എമ്മില്‍ ചേര്‍ന്നു.
കുളത്തുപ്പുഴ മാതാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുന്‍ എഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.
കേരളാ കോണ്‍ഗ്രസ് -എം പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.
അംഗത്വ വിതരണം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന് നിര്‍വഹിച്ചു.
കേരള കോണ്‍ഗ്രസ്-എം കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റ് ബോബന് ജോര്‍ജ്, പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അറക്കല്‍ ബാലകൃഷ്ണ പിള്ള, ഡോ. ബെന്നി കക്കാട്, രഞ്ജിത് തോമസ് , നേതാക്കളായ സജി ജോണ്‍ കുറ്റിയില്‍, ,ഏഴംകുളം രാജന്, ഷൈജു കോശി ,ആനി റ്റോം,സാനു ജോര്‍ജ്, കുളത്തൂപ്പുഴ ഷാജഹാന്, ബാബു മാത്യു, ദേവദാസ്, ഗീതാമണി, പി.വി ബഷീര്‍, ബാബുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :