ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഗുണഭോക്താക്കളുടെ ലിസ്റ്റ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സോണിയ വേലായുധന് കൈമാറുന്നു.
ചിറ്റാരിക്കാൽ:ഉരുൾപൊട്ടലിനെത്തുർന്ന് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന 35 കുടുംബങ്ങളു ടെ നിലവിലുള്ള രണ്ടുമാസത്തെ വൈദ്യുതി ബിൽ ഏറ്റെടുത്ത് കെഎസ്ഇബി നല്ലോംപുഴ സെക്ഷനിലെ വർക്കേഴ്സ് അസോസിയേഷൻ, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകർ. ഇതിനു പുറമേ വയറിംഗ് ജോലി പൂർത്തിയാക്കാത്ത ഒരുവീടിന്റെ വയറിംഗ് പ്രവൃത്തിയും ഇവർ ചെയ്തുനൽകും.
സെക്ഷൻ പരിധിയിലെ തയ്യേനി പ്രദേശത്ത് ഉരുൾപൊട്ടലിനെത്തുടർന്ന് വൈദ്യുതിബന്ധം പാടേ തകർന്നപ്പോൾഉടൻതന്നെ മാതൃകാപരമായി ജോലിചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിനു സെക്ഷനിലെ ജീവനക്കാർ നേരത്തേതന്നെ ജനങ്ങളുടെ കൈയടി നേടിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ ദുരിതബാധിതർക്ക് ജീവനക്കാരുടെ സംഘടന കൈത്താങ്ങാകുന്നത്.
ബിൽ തുക ഉൾപ്പെടുന്ന ഗുണഭോക്തൃ ലിസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സോണിയ വേലായുധന് കൈമാറി.
പഞ്ചായത്തംഗം എൻ.വി.ശിവദാസൻ, എം.എൻ.പ്രസാദ്, യൂണിയൻ ഭാരവാഹികളായ എം.കെ. പ്രദീപ്, കെ.വി.മഹേഷ്, അരുൺകുമാർ, കെ.കെ.അനീ ഷ്, ടി.ആർ.അർജുൻ എന്നിവർ പ്രസംഗിച്ചു.