ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ 75 -ാം വാർഷികത്തിന്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിന്റിന്റെ സ്മരണാർഥം സംഘടിപ്പിച്ച ജില്ലാതല ബാല ചിത്രരചനാമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം ലഭിച്ച പദ്മശ്രീ ശിവകുമാർ, മാനസ മീര, ആരാധ്യ വി. നായർ എന്നിവരെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. മുഹമ്മദൻ ലോവർ പ്രൈമറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സി ശ്രീലേഖ അധ്യക്ഷയായി.
എൽപി വിഭാഗത്തിൽ കാഞ്ഞിരംചിറ ലെറ്റർലാന്റ് സ്കൂളിലെ പദ്മശ്രീ ശിവകുമാർ ഒന്നും ആലപ്പുഴ സെന്റ് ജോസഫ്സ് എൽപിഎസിലെ പാർവണ പ്രഭൽ രണ്ടും പറവൂർ ഗവ. എച്ച്.എസ്.എസിലെ ആർ. അക്ഷര മൂന്നും സ്ഥാനങ്ങൾ നേടി.
യുപി വിഭാഗത്തിൽ ചേർത്തല ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അവന്തിക പി. നായർ ഒന്നാം സ്ഥാനം നേടി. തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ പി.പി. ശ്രേയ രണ്ടാം സ്ഥാനവും കണിച്ചുകുളങ്ങര വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് സ്കൂളിലെ അമൃത സി. ജയൻ മൂന്നാം സ്ഥാനവും നേടി.
എച്ച്എസ് വിഭാഗത്തിൽ പറവൂർ ഗവ. എച്ച്എസ്എസിലെ ശ്രീനന്ദ് സജി ഒന്നാം സ്ഥാനം നേടി. ഹരിപ്പാട് ഗവ. ബോയ്സ്. എച്ച്എസിലെ അബിൻ സുരേഷ് രണ്ടാം സ്ഥാനവും ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്എസിലെ ഉത്ര സജി മൂന്നാം സ്ഥാനവും നേടി.
എച്ച്എസ്എസ് വിഭാഗത്തിൽ ഹരിപ്പാട് ഗവ. എച്ച്എസ്എസിലെ എം. മാനസമീര ഒന്നാം സ്ഥാനവും ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസിലെ സുമയ്യ നൗഷാദ് രണ്ടാം സ്ഥാനവും നേടി.
പ്രത്യേക വിഭാഗത്തിൽ കൊടുപ്പുന്ന ഗവ. എച്ച്എസിലെ ആരാധ്യ വി. നായർ ഒന്നാം സ്ഥാനം നേടി. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചേർത്തല സൗത്ത് അഴീപറമ്പ് രാജേന്ദ്രഭവനിൽ ആർ. രാഖി ഒന്നാം സ്ഥാനം നേടി.
Tags : nattu vishesham Clint Memorial Competition