x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ​ദ് നാ​ഹി​ദി​ന് സാ​ന്ത്വ​ന​മാ​യി ക​രു​ണ ചി​കി​ത്സാ​സ​ഹാ​യം


Published: May 3, 2026 04:40 AM IST | Updated: May 3, 2026 04:40 AM IST

ചെ​ങ്ങ​ന്നൂ​ർ: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ഗു​രു​ത​ര രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​യ പ​ത്തു വ​യ​സു​കാ​ര​ന് നാ​ടി​ന്‍റെ കൈ​ത്താ​ങ്ങ്. വെ​ൺ​മ​ണി മൂ​ന്നാം വാ​ർ​ഡ് കു​ഴി​യി​ലേ​ത്ത് മ​ല​യി​ൽ ഹാ​രി​സ്-​റെ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് നാ​ഹി​ദി​ന്‍റെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സാ​സ​ഹാ​യം സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത്. പ​ത്തു ല​ക്ഷം രൂ​പ ചെ​ല​വു വ​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കു​മാ​യി സ​മാ​ഹ​രി​ച്ച തു​ക സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നാ​ഹി​ദി​ന്‍റെ പി​താ​വി​ന് കൈ​മാ​റി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​ഹ​മ്മ​ദ് നാ​ഹി​ദി​ന്‍റെ ഹൃ​ദ​യ​ത്തി​ലെ നാ​ലു വാ​ൽ​വു​ക​ൾ വി​ജ​യ​ക​ര​മാ​യി മാ​റ്റി​വ​ച്ചു.
ക​രു​ണ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ ഏ​ഴു ല​ക്ഷം രൂ​പ ചി​കി​ത്സ​യ്ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

ബാ​ക്കി വ​ന്ന മൂ​ന്നു ല​ക്ഷം രൂ​പ ക​രു​ണ വെ​ൺ​മ​ണി വെ​സ്റ്റ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നു മു​ത​ൽ പ​തി​ന​ഞ്ചു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തി​യ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​നി​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​എം​എം​സി ചെ​യ​ർ​മാ​ൻ എം.​എ​ച്ച് റ​ഷീ​ദ്, വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ, ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഒ.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​രു​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ സോ​മ​ൻ പി​ള്ള, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജ​ശ്രീ, വി.​എ​സ് സ​ജി, ജോ​ൺ​സി ചെ​റി​യാ​ൻ, സോ​മ​രാ​ജ​ൻ, എ​ബി​ൻ, പി.​ഒ. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു ഒ​രു നാ​ടി​ന്‍റെ കാ​രു​ണ്യ​വും ക​രു​ത​ലും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് നാ​ഹി​ദി​ന് ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ്.

Tags : nattu vishesham Compassionate medical care

Recent News

Corehub Up