x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​പ​രി​ഹാ​രം വൈകാത നൽകും

വെബ് ഡെസ്ക്
Published: August 14, 2026 02:31 AM IST | Updated: August 14, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: മ​ല​യോ​ര ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ആ​നു​കൂ​ല്യം ന​ല്‍​കാ​നു​മാ​യി ന​ട​ത്തി​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 15 പേ​ര്‍​ക്ക് തു​ക കൈ​മാ​റി. സ​ര്‍​ക്കാ​റി​​ന്‍റെ 100 ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്. നി​ല​മ്പൂ​ര്‍ ക​നോ​ലി പ്ലോ​ട്ടി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്ത് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റ്റ​വും ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ നി​ര്‍​വ​ഹി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം കാ​ല​താ​മ​സം കൂ​ടാ​തെ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക്കാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു. സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ട​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ദീ​പാ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ അ​നീ​ഷ സി​ദ്ദി​ഖ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റു​മാ​രാ​യ എം.​എ. ജോ​സ്, റം​ല​ത്ത് നീ​ല​ക്കോ​ട​ന്‍, സ​ജീ​ര്‍ മേ​ത്ത​ല, ഷ​മീ​ന കാ​ഞ്ഞി​രാ​ല, സി.​കെ.​ അ​ബൂ​ബ​ക്ക​ര്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ങ​ല്‍, സു​രേ​ഷ് പാ​ത്തി​പ്പ​റ, ശാ​ലി​നി ക​രി​മ്പു​ഴ,നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫീ​സ​ര്‍ കെ.​പി. ജ​നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ര​ണ്ട്
കോ​ടി അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍

നി​ല​മ്പൂ​ര്‍: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം 21 ല​ക്ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ അ​നീ​ഷ സി​ദ്ദി​ഖ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​വ​ര്‍ അ​റി​യി​ച്ച​ത്.
നി​ല​വി​ല്‍ 14 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം.

​സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി 2000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി നി​ര്‍​മി​ക്കും. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​​ന്‍റെ​യും സ​ഹാ​യ​ത്തേ​താ​ടെ പ്രാ​ദേ​ശി​ക​സ​മി​തി​ക​ള്‍​ക്ക് രൂ​പീ​ക​രി​ക്കും. വ​ന്യ​മൃ​ഗ ശ​ല്യം കൂ​ടു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ര്‍​ആ​ര്‍​ടി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​ന് വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ര​ണ്ട് കോ​ടി രൂ​പ ല​ഭി​ച്ച​താ​യും എ​സി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up