ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ വിളകളുടെ മോഷണം പതിവാകുന്നു.പാരിപ്പള്ളി സ്റ്റേഷന് അതിര്‍ത്തിയിലെ ചിറക്കര, പരവൂര്‍ സ്റ്റേഷന് അതിര്‍ത്തിയിലെ പോളച്ചിറ, കുഴുപ്പില്‍, ഏല ചാത്തനൂര്‍ സ്റ്റേഷന് പരിധിയിലെ ഉളിയനാട,് ഏല എന്നിവിടങ്ങളില്‍ കിഴങ്ങ് വര്‍ഗങ്ങള്‍, വാഴക്കുല എന്നിവ നിരന്തരം മോഷണം പോകുന്നതായി പരാതി.
പരാതിയില്‍ കഴമ്പുണ്ടെന്നും പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണന് ആവശ്യപ്പെട്ടു.
മോഷണവും ലഹരിഉപയോഗവും തടയുന്നതിനായി കേരളപോലീസും ചിറക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്നു ജനങ്ങളുടെ സഹായത്തോടെ ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനം ശക്തമാക്കും. ലഹരി ഉപയോഗവും മോഷണവും ചിറക്കരപഞ്ചായത്തില്നിന്ന് തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : nattu vishesham Complaint theft of agricultural products