x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ശേ​ഖ​ര​വും മ​ണ​ൽക്കുഴി​ക​ളും മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​ക്കു​ന്ന​താ​യി പ​രാ​തി

വെബ്ഡെസ്ക്
Published: August 11, 2026 03:15 AM IST | Updated: August 11, 2026 03:15 AM IST

വ​ട​ക​ര പാ​ട​ത്ത് ച​ത്ത നാ​യ്ക്ക​ളെ ക​ട​ലാ​സ് പെ​ട്ടി​യി​ലാ​ക്കി ത​ള്ളി​യ നി​ല​യി​ൽ.

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​ക​ര പാ​ട​ശേ​ഖ​ര​വും സ​മീ​പ​ത്തെ മ​ണ​ൽക്കുഴി​ക​ളും മാ​ലി​ന്യ നി​ക്ഷേ​പ​ കേ​ന്ദ്ര​മാ​ക്കു​ന്ന​താ​യി പ​രാ​തി. വ​ട​ക​ര ചോ​തി​ക്കു​ന്ന് റോ​ഡി​ന് സ​മീ​പം 70 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഇ​രി​പ്പു കൃ​ഷി ന​ട​ക്കു​ന്ന വ​ട​ക​ര പാ​ട​ശേ​ഖ​ര​ത്തി​ലും സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​ക​ളി​ലും ച​ത്ത നാ​യെയും പ​ന്നി​യെയും പ്ര​ത്യേ​ക കൂ​ടു​ക​ളി​ലാ​ക്കി ഒ​ട്ടി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്ത് വീ​ടു​ക​ളി​ല്ലാ​ത്ത ഈ ​ഭാ​ഗ​ത്ത് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും മൂ​ക്ക് പൊ​ത്തി​ മാ​ത്ര​മേ ഇ​തുവ​ഴി ക​ട​ന്നു​പോ​കാ​നാ​കൂ. ച​ത്ത നി​ര​വ​ധി നാ​യ്ക്ക​ളെ അ​ട​ക്കം ചെ​യ്ത ക​ട​ലാ​സു​പെ​ട്ടി​യി​ൽ എ​റ​ണാ​കു​ള​ത്തെ പെ​റ്റ് ഹോ​സ്പി​റ്റ​ലിന്‍റെ പേ​രെ​ഴു​തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ സ​മീ​പ​ത്തെ തോ​ട്ടി​ൽ ചൂ​ണ്ട​യി​ടാ​നെ​ത്തി​യ​വ​രാ​ണ് വെ​ട്ടി​ക്കാ​ട്ട് മു​ക്ക്- ചോ​തി​ക്കു​ന്നം റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ട​ത്ത് നി​ര​വ​ധി ക​ട​ലാ​സ് പെ​ട്ടി​ക​ളും ചാ​ക്കു കെ​ട്ടു​ക​ളും ക​ണ്ട​ത്.

ഇ​വ​ർ വി​വ​രം പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാ​ജി​ത​ യൂ​സ​ഫ്, ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ പി.​പി.​ ഷാ​ജി, ത​ല​യോ​ല​പ്പറ​മ്പ് പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യം നി​റ​ഞ്ഞ് മ​ലി​ന​മാ​യ​തോ​ടെ പാ​ട​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ ദേ​ഹം ചൊ​റി​ഞ്ഞ് പൊ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

മാ​ലിന്യ നി​ക്ഷേ​പം കൊണ്ട് ജ​നം പൊ​റു​തി​മു​ട്ടി

വ​ട​ക​ര കു​റ​ച്ചു​കാ​ല​മാ​യി മാ​ലി​ന്യം ത​ള്ളുന്ന മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​മു​മ്പ് നീ​ർ​പ്പാ​റ​യി​ലെ വീ​ട്ട​മ്മ​യു​ടെ പ​റ​മ്പി​ൽ നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു. പു​റ​വേ​ലി​ഭാ​ഗ​ത്ത് പ​ല​ത​ര​ത്തി​ലു​ള്ള മാ​ലി​ന്യം ത​ള്ളി. ഏ​റ്റ​വും ഒ​ടു​വി​ൽ വ​ട​ക​ര പാ​ട​ത്ത് ച​ത്ത നാ​യ്ക്ക​ളേ​യും പ​ന്നി​യേ​യും കൂ​ടു​ക​ളി​ലാ​ക്കി നി​ക്ഷേ​പി​ച്ചു. പ​ലത​വ​ണ അ​ധി​കൃ​ത​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി.​പി.​ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, ക​ടു​ത്തു​രു​ത്തി

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കും, മ​ലി​നീ​ക​ര​ണ​ത്തെ ചെ​റു​ക്കും

ഇ​ന്ന് പാ​ട​ത്തും സ​മീ​പ​ത്തും ത​ള്ളി​യ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ​വു ചെ​യ്യും. പ്ര​ദേ​ശ​ത്തെ ക​ടു​ത്ത മ​ലീ​നീ​ക​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട് ക​ർ​ഷ​ക​ർ​ക്കും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി സാ​മു​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

സാ​ജി​ത​ യൂ​സ​ഫ് പ്ര​സി​ഡ​ന്‍റ്, വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്

Tags : Nattuvishesham DistrictNews DeepikaNews waste dumping

Recent News

Corehub Up