ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടർ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, പ്രസിഡന്റ് അഡ്വ. ജോർജ് വട്ടുക്കുളം, സെക്രട്ടറി സെബാസ്റ്റ്യൻ ളാമണ്ണിൽ എന്നിവർ ചേർന്ന് താമരശേ
താമരശേരി: എസ്എംഎ ബാധിച്ച ഓമശേരി കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ്, ഈഥൻ, ഒലിവർ എന്നിവർക്ക് ഡിഎഫ്സിയുടെ പത്താം വാർഷിക സംഗമത്തിൽ കാരുണ്യ ഫണ്ട് സമാഹരണം വഴി കണ്ടെത്തിയ തുക കൈമാറി. ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടർ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, പ്രസിഡന്റ് അഡ്വ. ജോർജ് വട്ടുക്കുളം, സെക്രട്ടറി സെബാസ്റ്റ്യൻ ളാമണ്ണിൽ എന്നിവർ ചേർന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന് തുക കൈമാറി.
താമരശേരി രൂപതയിൽ 10 വർഷമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ക്ലബ് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുഖത്തും അതുപോലെ മാരകമായ രോഗാവസ്ഥയിൽ കഴിയുന്നവർക്കും നിരവധിയായ സഹായഹസ്തങ്ങളായി എത്തുന്നത് വലിയ കാര്യമാണെന്ന് ബിഷപ് പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങളെ ബിഷപ് അഭിനന്ദിച്ചു. ഡിഎഫ്സി ജനറൽ കൺവീനർ ജോസ് തുരുത്തിമറ്റം, ജോളി ഉണ്ണിയേപ്പിള്ളി, ഷിബു മുണ്ടൻമലയിൽ, ദീപിക എജിഎം പ്രിൻസി ജോസ്, സീനിയർ ഏരിയാ മാനേജർ ഷാജി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags : help children Nattuvishesham DistrictNews DeepikaNews