x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള അ​ധി​ക ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: October 1, 2026 02:25 AM IST | Updated: October 1, 2026 02:25 AM IST

വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര ഏ​രി​യാ സ​മ്മേ​ള​നം

പേ​രാ​മ്പ്ര: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ്യാ​പാ​ര രം​ഗ​ത്ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. ചേ​നോ​ളി റോ​ഡി​ലെ ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം.​എം. കു​ഞ്ഞി​രാ​മ​ൻ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യ അ​ബ്ദു​ൽ ഗ​ഫൂ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി ബി.​എം. മു​ഹ​മ്മ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​എം. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ഗ​ഫൂ​ർ രാ​ജ​ധാ​നി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ഘു​ത്ത​മ​ൻ, ആ​സ്യ കൃ​ഷ്ണ​കു​മാ​ർ, എ.​പി. ശ്രീ​ജ, രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്‌​വി​ൽ, നാ​രാ​യ​ണ​ൻ എ​സ്‌​ക്വ​യ​ർ, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: സ​ത്യ​ൻ സ്നേ​ഹ (പ്ര​സി​ഡ​ന്‍റ്), ബി.​എം. മു​ഹ​മ്മ​ദ് (സെ​ക്ര​ട്ട​റി), വി.​കെ. ഭാ​സ്ക​ര​ൻ, നാ​രാ​യ​ണ​ൻ എ​സ്‌​ക്വ​യ​ർ, സ്ക​റി​യ ന​ന്ത​ല​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഇ.​എം. ശ്രീ​ജി​ത്ത്, എം.​കെ. ശ്രീ​നി, ഒ. ​അ​നി​ത (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ),രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്‌​വി​ൽ (ട്ര​ഷ​റ​ർ).

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up