x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​നം വി​ശ്വാ​സ​ത​യി​ൽ അ​ധിഷ്ഠി​ത​മാ​യി​രി​ക്ക​ണം: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം

വെബ് ഡെസ്ക്
Published: August 14, 2026 02:54 AM IST | Updated: August 14, 2026 02:54 AM IST

പൊ​തു​യോ​ഗം ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: വി​കസ​നം വി​ശ്വാ​സ​ത​യി​ൽ അ​ധിഷ്ഠി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും വി​ശ്വാ​സ്യ​ത ഇ​ല്ലാ​ത്തി​ട​ത്ത് വി​ക​സ​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ​റ​ഞ്ഞു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ക​ഴി​ഞ്ഞ 50 വ​ർ​ഷം കൊ​ണ്ട് നേ​ടി​യെ​ടു​ത്ത വി​ശ്വാ​സ്യ​ത​യാ​ണ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും കോ​ർ​പ്പ​റേ​റ്റ് ഏ​ജ​ൻ​സി​ക​ളും മ​റ്റ് വി​ക​സ​ന പ​ങ്കാ​ളി​ക​ളും വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യെ വി​ക​സ​ന പ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പി​താ​വ് ഓ​ർ​മി​പ്പി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 2026-2027 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. പു​തി​യ ത​ല​മു​റ സാ​മൂ​ഹ്യ സേ​വ​ന മാ​ർ​ഗ​ത്തി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യ​ക്തി​ക​ളു​ടെ ക​ഴി​വ് പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പി​താ​വ് ഓ​ർ​മി​പ്പി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്, വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് ബ​ജ​റ്റ്, ഭാ​വി​പ്ര​വ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ണ്‍ ചൂ​പ്പു​ഴ​യി​ൽ, ഫാ. ​ജോ​ണി കു​ന്ന​ത്ത്, ഫാ. ​ജോ​സ​ഫ് പ​രു​വ​മ്മേ​ൽ, ഫാ. ​അ​നൂ​പ് ക​ളി​യാ​നി​യി​ൽ, ഫാ. ​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ഫ്രി ക​ള​രി​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, ജോ​സ് പു​ഞ്ച​യി​ൽ, പ്ര​ദീ​പ്, ബാ​ല​ൻ പു​തൂ​ർ, വ​ത്സ ജോ​സ്, ചാ​ക്കോ ചെ​റു​പ്ലാ​വി​ൽ, ബി​ജു ചു​ങ്ക​ക്കു​ന്ന്, സി​സി​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up