x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം; ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വൈ​കും

വെബ് ഡെസ്ക്
Published: November 10, 2026 12:40 AM IST | Updated: November 10, 2026 12:40 AM IST

പേ​രൂ​ർ​ക്ക​ട: ബേ​ക്ക​റി ജം​ഗ്ഷ​ന്‍റെ അ​ടി​പാ​ത​യി​ൽ ശ്രീ​നേ​ത്ര ക​ണ്ണാ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ ഫ്ലാ​റ്റി​ന്‍റെ പ​രി​സ​ര​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ പ്ര​കാ​രം മ​രി​ച്ച​യാ​ളെ പൊ​ലി​സ് സ്ഥി​രീ​ക​രി​ക്കു​ന്നു.

ത​മ്പാ​നൂ​ർ രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി മു​രു​ക​ൻ (58) ആ​ണ് മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഏ​ക​ദേ​ശം ര​ണ്ടു​മൂ​ന്നാ​ഴ്ച മു​മ്പ് ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു വീ​ട്ടു​കാ​ർ കന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണു ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഫ്ലാ​റ്റി​ലെ കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ അ​സ്ഥി​കൂ​ട​ം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​കു​മ്പോ​ൾ മു​രു​ക​ൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​സ്ഥി​കൂ​ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ദ്ര​വി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തും ഇ​യാ​ൾ സ്ഥി​ര​മാ​യി ധ​രി​ക്കാ​റു​ള്ള മാ​ല ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​തും അ​സ്ഥി​കൂ​ട​ത്തി​ൽ വ​ള​ക​ൾ ക​ണ്ടെ​ത്തി​യ​തു​മാ​ണു സാ​ഹ​ച​ര്യതെ​ളി​വു​ക​ളാ​ യി പൊ​ലി​സ് സ്ഥി​രീകരി​ച്ചത്. ​
വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്ന് കാ​ണാ​താ​യ​വ​രു​ടെ ലി​സ്റ്റ് ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണു പൊ ​ലി​സ്, മു​രു​ക​നാ​ണ് മ​രി​ച്ച​ത​തെ​ന്നു നി​ഗ​മ​ന​ത്തി​ൽ ഏ​റെ​ക്കു​റെ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ൾ ശേ​ഖ​രി​ച്ച അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​ത്ര​മേ മ​രി​ച്ച​തു മു​രു​ക​ൻ ആ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ സാ​ധി​ക്കൂ. പ​രി​ശോ​ധ​ന ഫ​ലം വ​രാ​ൻ ഒ​രു മാ​സ​മെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കും.

Tags : forensic Nattuvishesham Districtnews

Recent News

Corehub Up