രാജേന്ദ്രന് നിയതിയെ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
പാരിപ്പള്ളി: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫിസറും സാഹിത്യകാരനുമായ രാജേന്ദ്രന് നിയതിയെ മലയാളവേദി പ്രതിമാസ പരിപാടിയോടനുബന്ധിച്ച് ഉപഹാരം നല്കി ആദരിച്ചു. മുത്താന സുധാകരന് അധ്യക്ഷനായിരുന്നു.
കാഥികന് ഞെക്കാട് ശശി അനുസ്മരണ പ്രഭാഷണം കാഥികന് ഡോ. വസന്തകുമാര്‍ സാംബശിവന് നടത്തി. രാമചന്ദ്രന് കരവാരം, പെരിനാട് സദാനന്ദന്‍പിള്ള, ഓരനെല്ലൂര്‍ ബാബു, പ്ലാക്കാട് ശ്രീകുമാര്‍, ജഗല് മോഹന്‍, ഞെക്കാട് രാജ്, പിരപ്പന്‍കോട് മധു, ശ്രീല പൂതക്കുളം, ഡോ. അശോക ശങ്കര്‍, ശ്രീകണ്ഠന് കല്ലമ്പലം, സുബ്രു, രാമചന്ദ്രന് വെട്ടിയറ, ദുര്‍ഗ ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.