പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ദുരന്തനിവാരണത്തിന്റെ ഭാഗമായി മാടപ്പള്ളി മാമ്മൂട് മരിയൻ ലെയ്നിലെ 15 വീടുകൾക്ക് ഭീഷണിയായി നിലകൊള്ളുന്ന മൺതിട്ട നീക്കം ചെയ്യാൻ ദുരന്ത നിവാരണ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു. അപകടനിലയിൽ നിൽക്കുന്ന മൺതിട്ടയിൽനിന്ന് മണ്ണ് നീക്കം ചെയ്ത് സമീപവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശം.
ജില്ലാ കളക്ടറുടെ നിർദേശങ്ങൾ
1. മരിയൻ ലെയ്നിൽ അപകടഭീഷണിയിലായി നിലനിൽക്കുന്ന മൺതിട്ടയിൽനിന്ന് അപകടസാധ്യത ഒഴിവാക്കുന്നതിനായി നീക്കം ചെയ്യേണ്ട സാധാരണ മണ്ണിന്റെ അളവ് ജില്ലാ ജിയോളജിസ്റ്റും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി സ്ഥലപരിശോധന നടത്തി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ സാങ്കേതിക വിലയിരുത്തലിന്റെയും ഡ്രോയിംഗിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി തിട്ടപ്പെടുത്തേണ്ടതാണ്.
2.സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിൽ അപകടസാധ്യത ഒഴിവാക്കുന്നതിന് അനിവാര്യമായ അളവിലുള്ള മണ്ണ് മാത്രം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനായി ആവശ്യമായ നിയമാനുസൃത അനുമതി നൽകുന്നതിനും സാധാരണ റോഡുകൾ ഉണ്ടാക്കി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി. പ്രവൃത്തി മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻനീയർ തയാറാക്കുന്ന അംഗീകരിച്ച ഡ്രോയിംഗ് പ്രകാരമാണെന്ന് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്.
3. മുൻ ഉത്തരവിൽ അനുവദിച്ച 2,850 ക്യൂബിക് മീറ്ററിന് പകരം 5,572.5 ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ, പ്രസ്തുത സ്ഥലത്തിന് ഇത്രയും മണ്ണ് നീക്കം ചെയ്ത മണ്ണിന്റെ യഥാർഥ അളവ്, നീക്കം ചെയ്ത മണ്ണിന്റെ സ്വഭാവം, അതിൽനിന്നുണ്ടായിട്ടുള്ളതോ അതിൽനിന്ന് അവശേഷിച്ച അവസ്ഥയിൽ അധികമായോ മണ്ണ് നീക്കം ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ ജില്ലാ ജിയോളജിസ്റ്റ് വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
4. അനധികൃതമായി നീക്കം ചെയ്തതായി പരിശോധനയിൽ കണ്ടെത്തുന്ന മണ്ണിന്റെ അളവ് കണക്കാക്കി, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം ബാധകമായ റോയൽറ്റിയും പിഴയും ബന്ധപ്പെട്ട ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നതിനുള്ള നടപടി ജില്ലാ ജിയോളജിസ്റ്റ് സ്വീകരിക്കേണ്ടതാണ്. സ്ഥലമുടമയായ ടെസി ജോസഫ്, പാലക്കുന്നേൽ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം, നിയമാനുസത നടപടിക്രമങ്ങൾ പാലിച്ച് റവന്യൂ റിക്കവറി നിയമപ്രകാരം കുടിശിക ഈടാക്കാവുന്നതാണ്.
5. മണ്ണിടിച്ചിലിൽനിന്ന് മണ്ണ് നീക്കം ചെയ്ത് അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതുവരെ ഈ സ്ഥലവും സമീപപ്രദേശങ്ങളും താമസിക്കുന്ന വ്യക്തികളുടെ ജീവിതം സുരക്ഷിതം ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അപകടസാധ്യത നിലനിൽക്കുന്ന വീടുകളിൽ താമസിക്കുന്നവരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇതു വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തിൽ ചങ്ങനാശേരി തഹസിൽദാർ, പൊലിസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങളുടെ സഹായം തേടാവുന്നതാണ്.
6. നീക്കം ചെയ്യുന്ന മണ്ണ്, നിലങ്ങളിലോ തണ്ണീർത്തടങ്ങളിലോ മറ്റു ജലനിർഗമന തടസ്സങ്ങൾ സൃഷ്ടിക്കുന്ന സ്ഥലങ്ങളിലോ അനധികൃതമായി നിക്ഷേപിക്കുന്നില്ലെന്ന് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്.
7. മേൽ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റും മാടപ്പള്ളി ഗ്രാമപഞചായത്ത് സെക്രട്ടറിയും ഉറപ്പുവരുത്തേണ്ടതും സ്വീകരിച്ച നടപടികൾ, നീക്കം ചെയ് മണ്ണിന്റെ അളവ്, ഈടാക്കിയ റോയൽറ്റി/പിഴ, സുരക്ഷാവശങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് പ്രായോഗിക പൂർത്തീകരിച്ച് ഒരു മാസത്തിനകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
8. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ ജീവിതം സ്വത്തിനും അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതും സ്വീകരിച്ച നടപടികളുടെ പുരോഗതി ജില്ലാ ജിയോളജിസ്റ്റും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നിരീക്ഷിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
Tags :