കെസിബിസി മദ്യവിരുദ്ധ സമിതി
കൊല്ലം: സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈന്‍സ് അനുവദിച്ച ഉദേ്യഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹോര്‍ട്ടി വൈന്‍ വില്പനയ്ക്കുളള അനുമതിയും ക്രമവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചതും സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന ഉദേ്യാഗസ്ഥ - അബ്കാരി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാനുളള ഗൂഢാലോചന നടത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
തൂഫാന് പോലുളള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ ശോഭകെടുത്താനുളള സംഘടിത ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് യോഗം ആരോപിച്ചു. അബ്കാരി മേഖലയില്‍ ഉദേ്യാഗസ്ഥ തലത്തില്‍ വഴിവിട്ട് നടത്തുന്ന എല്ലാ നടപടികളെയുംക്കുറിച്ച് സമഗ്ര അനേ്വഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലക്ഷ്യമാക്കിയുളള മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ബിനു തോമസ് തുപ്പാശേരി, സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സുരേഷ് റിച്ചാര്‍ഡ്, ഇ. എമേഴ്സണ്‍, മേഴ്സി യേശുദാസ്, സീന ജോസഫ്, ബിനു മൂതാക്കര, ബി.സെബാസ്റ്റ്യന്‍, സന്തോഷ് സേവ്യര്‍, ജോസഫ് അരവിള എന്നിവര്‍ പ്രസംഗിച്ചു.
വിമുക്തി ദര്ശന് ലഹരിവിരുദ്ധ പ്രചരണ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം നവംബര്‍ മൂന്നിന് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി നിര്‍വഹിക്കും.
Tags :