കാലിക്കട്ട് എഫ്സി താരങ്ങള്‍ പരിശീലനത്തില്‍
കോഴിക്കോട്: സൂപ്പര്‍ലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം സീസണിലെ രണ്ടാം മലബാര്‍ ഡെര്‍ബിയില്‍ കാലിക്കട്ട് എഫ്സിയും മലപ്പുറം എഫ്സിയും ഇന്ന് വീണ്ടും ഏറ്റുമുട്ടുന്നു ആദ്യ മലബാര്‍ ഡെര്‍ബിയില്‍ നിശ്ചിത സമയത്ത് 11 സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 43ന് മലപ്പുറത്തെ തകര്‍ത്ത് കാലിക്കട്ട് എഫ്സി വിജയം സ്വന്തമാക്കിയിരുന്നു.
നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കാലിക്കട്ട് എഫ്സി. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മലപ്പുറം എഫ്സി. വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ കാലിക്കട്ട് എഫ്സിക്കും ആദ്യ ഡെര്‍ബിയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ മലപ്പുറത്തിനും ഈ മത്സരം നിര്‍ണ്ണായകമാണ്.
സൂപ്പര്‍ലീഗ് കേരളയില്‍ ഇതുവരെ നടന്ന അഞ്ച് മലബാര്‍ ഡെര്‍ബി മത്സരങ്ങളില്‍ നാലിലും ജയം കാലിക്കട്ട് എഫ്സിക്കായിരുന്നു. ഒരു മത്സരം സമനിലയിലായി.
Tags :