x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഷരഹിത പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 1, 2026 07:27 AM IST | Updated: November 1, 2026 07:27 AM IST

പേ​രാ​മ്പ്ര: വ​രാ​നി​രി​ക്കു​ന്ന വി​ഷു​ക്കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ തീ​ൻ മേ​ശ​യി​ലേ​ക്ക് പൂ​ർ​ണ​മാ​യും വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യു​മാ​യി ക​ർ​ഷ​ക​സം​ഘം. പേ​രാ​മ്പ്ര വെ​സ്റ്റ് മേ​ഖ​ലാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും ഓ​ർ​ഗാ​നി​ക് പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര വെ​സ്റ്റ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ര​വ​ട്ടൂ​രി​ൽ വി​പു​ല​മാ​യ കാ​ർ​ഷി​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​തി​ർ​ന്ന ക​ർ​ഷ​ക സം​ഘം നേ​താ​വ് പി. ​ബാ​ല​ൻ അ​ടി​യോ​ടി നി​ർ​വ​ഹി​ച്ചു.

നാ​ടി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് വി​ശ​ദീ​ക​രി​ച്ചു. പേ​രാ​മ്പ്ര കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡോ. ​അ​ഹ​ൽ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ ക​ർ​ഷ​ക​ർ​ക്കാ​യി ശാ​സ്ത്രീ​യ കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​യി​ച്ചു. ച​ട​ങ്ങി​ൽ കെ.​പി. ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗം സി. ​പ​ത്മ​ക​ല, വ​ന​ജ ആ​നേ​രി, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up