കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണ സമാപനത്തിനോട് അനുബന്ധിച്ച് നടത്തിയ ജപമാല റാലി.
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണത്തിന്റെ സമാപനത്തിൽ ഫാ. ബെന്നി മുണ്ടനാട്ട് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടത്തി. ഇടവക വികാരി ഫാ. ജോൺ ഒറവൻകരയുടെ നേതൃത്വത്തിൽ നടത്തിയ ജപമാലയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ. എബിൻ കുറൂർ എന്നിവർ നേതൃത്വം നൽകി.
Tags :