ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അമ്പലത്തറയിൽ നടത്തിയ സാംസ്കാരിക-കലവറ ഘോഷയാത്ര.
അമ്പലത്തറ: ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക-കലവറ ഘോഷയാത്ര നടത്തി. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സണും പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ. സബിത അധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനർ പി.വി. രാജേഷ് സ്വാഗതം പറഞ്ഞു. കൈകൊട്ടിക്കളി, ഒപ്പന, മാർഗംകളി, ആലാമിക്കളി, പുരുഷ-വനിത ചെണ്ടമേളം, കഥകളി, ലഹരിക്കെതിരായ ടാബ്ലോ എന്നിവ ഘോഷയാത്രയിൽ ശ്രദ്ധേയമായി. സ്റ്റേജ് തല മത്സരങ്ങൾക്ക് നാളെ തുടക്കമാകും.
കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും. കെ. നീലകണ്ഠൻ എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം കലോത്സവ സുവനീർ പ്രകാശനം ചെയ്യും. നോവലിസ്റ്റ് കെ.എൻ. പ്രശാന്ത് സുവനീർ ഏറ്റുവാങ്ങും. നാലിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും.
Tags :