പ്രതീകാത്മക ചിത്രം
കൊല്ലം: തേവലക്കരയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ക്ക് സമാധാനത്തോടെ നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവുനായകള്‍ വിലസുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുന്നു.പടിഞ്ഞാറ്റേക്കര, തേവലക്കര ജംഗ്ഷന്, മാവിളമുക്ക്, തൊഴിലാളിമുക്ക്, കുന്നേല്‍ ജംഗ്ഷന്, അരിനല്ലൂര്‍, കോയിവിള തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തകള്‍ നായ്ക്കൂട്ടങ്ങള്‍ താവളമാക്കിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന പ്രഭാത സവാരിക്കാര്‍, പത്രവിതരണക്കാര്‍, സ്കൂള്‍-മദ്രസ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഏറെ ഭീതിയിലാകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേര്‍ക്കാണ് പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റത്.കഴിഞ്ഞ ദിവസം തേവലക്കര പടപ്പനാലിലെ സര്‍വീസ് സെന്ററിലെ ജീവനക്കാരനും നായയുടെ കടിയേറ്റിരുന്നു.
Tags :