കൊട്ടിയം ഡോണ്‍ ബോസ്കോ കോളജില്‍ കേരളപ്പിറവി ആഘോഷം കോളജ് ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: ഡോണ്‍ ബോസ്കോ കോളജില്‍ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരള തനിമയുംപാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിവിധതരം നാടന്‍ കലാപരിപാടികള്‍ നടത്തി.
കോളജ് അങ്കണത്തില്‍ വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷ്യമേള ‘അമ്മക്കൂട്ട്' സംഘടിപ്പിച്ചു. ബികോം ഫിനാന്‍സ് വിഭാഗവും കോളജ് യൂണിയനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. വൈ.ജോയ് അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോബി മാത്യു പ്രസംഗിച്ചു. ഫിനാന്‍സ് വിഭാഗം മേധാവി ടോണി ഫ്രാന്‍സിസ് സ്വാഗതവും യൂണിയന് ചെയര്മാന് സല്മാന് നന്ദിയും പറഞ്ഞു.
Tags :