കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അമ്മയോടൊപ്പം ജപമാല യാത്രയില്‍ നിന്ന്.
കൊട്ടിയം: വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാര്‍ഥനയുടെയും സന്ദേശം പകര്‍ന്ന് കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ‘അമ്മയോടൊപ്പം ജപമാല യാത്ര' സംഘടിപ്പിച്ചു.
സിസ്റ്റേഴ്സ് ഓഫ് ദ ഹോളിക്രോസ് കോണ്ഗ്രിഗേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് ഹോസ്പിറ്റല്‍, ഹോളിക്രോസ് കോളജ് ഓഫ് നഴ്സിംഗ്, ലൂര്‍ദ് സ്കൂള്‍ ഓഫ് നഴ്സിംഗ്, ഹോളിക്രോസ് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ജപമാല യാത്രയില്‍ പങ്കുചേര്‍ന്നു.
ഹോളിക്രോസ് ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച ജപമാല യാത്ര വിവിധ സ്ഥാപനങ്ങളിലൂടെ കടന്നുപോയി. മാതാവിന്റെ മാധ്യസ്ഥ്യം തേടിയും ജപമാല പ്രാര്‍ഥനകള്‍ ചൊല്ലിയും നടന്ന യാത്ര ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സമാപിച്ചു. വിവിധ സ്ഥാപനങ്ങളിലെ അംഗങ്ങളെ ഒരുമിപ്പിച്ച ഈ ആത്മീയ സംഗമം പ്രാര്‍ഥനയുടെയും കൂട്ടായ്മയുടെയും വിശ്വാസ സാക്ഷ്യമായി മാറി.
Tags :