കോട്ടയം: ജില്ലയുടെ സമഗ്രവികസനം മുന്നില്‍ക്കണ്ടുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് ജില്ലാ ആസൂത്രണസമിതി പദ്ധതി വികസന സെമിനാര്‍. ജില്ലാ ആസൂത്രണസമിതി അധ്യക്ഷന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും വികസന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
കൃത്യമായി പദ്ധതികള്‍ തയാറാക്കി കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടാതെ വാങ്ങിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗത്തില്‍ സംസാരിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കാര്യങ്ങള്‍ വികസന സെമിനാറിന്റെ നിര്‍ദേശമായി ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വികസന നയരൂപീകരണത്തില്‍ തദ്ദേശതലം മുതലുള്ള ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഡെപ്യൂട്ടി ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പ്രസംഗിച്ചു
Tags : nattu vishesham District Planning Committee Development