45-ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവര്‍ പ്രകാശനം ചെയ്യുന്നു.
കല്‍പ്പറ്റ: 45-ാമത് ജില്ലാ സ്കൂള്‍ കലോത്സവം ലോഗോ റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവര്‍ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യുഎംഒ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 23 മുതല്‍ 26 വരെ മേള നടക്കും. കെ.എം.സി. നിസാറാണ് ലോഗോ രൂപകല്പന ചെയ്തത്. മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം നീലിക്കണ്ടി സലാം, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.യു. അന്‍വര്‍ ഗൗസ്, ഡബ്ല്യുഒ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂള്‍ ഹെഡ്മാസ്റ്റര് ഇ.ടി. റിഷാദ്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ അബ്ദുള്‍ നാസര്‍, കെ. നസീര്‍, സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ജാഫര്‍, പിടിഎ പ്രസിഡന്റ് വി.പി.സി. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Tags :