x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യ​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹാ​ഘോ​ഷം കൊ​ല്ലാ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ലെ അന്തേവാസികൾക്കൊപ്പം

വെബ്ഡെസ്ക്
Published: November 17, 2026 04:19 AM IST | Updated: November 17, 2026 04:19 AM IST

കൊ​ല്ലാ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​വാ​ഹാഘോ​ഷ​ത്തി​ല്‍ ദി​വ്യ​യും അ​ഖി​ലും​ചേ​ര്‍​ന്ന് ദീ​പം​തെ​ളി​​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: കൊ​ല്ലാ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം വി​വാ​ഹാ​ഘോ​ഷം ഒ​രു​ക്കി ദി​വ്യ​യും അ​ഖി​ലും. കാ​വാ​ലം കു​ന്നു​മ്മ മാ​ട​പ്പ​ള്ളി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പ്ര​ഹ്ലാ​ദ​ന്‍റെ​യും ര​ത്ന​മ്മ പ്ര​ഹ്ലാ​ദ​ന്‍റെ​യും മ​ക​ള്‍ ദി​വ്യ​യും പ​ന്ത​ളം കൂ​രം​മ്പാ​ല സൗ​ത്ത് മു​ക്കോ​ടി പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ​യും എം.​ജി. സു​ധാ​മ​ണി​യു​ടെ​യും മ​ക​ന്‍ എ. ​അ​ഖി​ലു​മാ​ണ് ത​ങ്ങ​ളു​ടെ വി​വാ​ഹ​ദി​ന​ത്തി​ലെ സ​ന്തോ​ഷം സ്‌​നേ​ഹ​ക്കൂ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം പ​ങ്കു​വ​ച്ച​ത്.

ചെ​റു​പ്പ​ത്തി​ലേ പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട ദി​വ്യ​യു​ടെ കു​ടും​ബം ജീ​വി​ത​ത്തി​ല്‍ ഏ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ടി​രു​ന്നു. ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്കി​ട​യി​ലും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഭാ​വി​ക്കും​വേ​ണ്ടി അ​മ്മ ര​ത്‌​ന​മ്മ ഏ​റെ അ​ധ്വാ​നി​ക്കേ​ണ്ടി​വ​ന്നു. ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ ദി​വ്യ വി​ദേ​ശ​ത്ത് ജോ​ലി നേ​ടി.

നാ​ട്ടി​ലെ​ത്തി അ​ഖി​ലു​മാ​യു​ള്ള വി​വാ​ഹം ഉ​റ​പ്പി​ച്ച​പ്പോ​ള്‍ ദി​വ്യ ഒ​രേ​യൊ​രു ഡി​മാ​ന്‍​ഡ് വ​ച്ചു. അ​ച്ഛ​ന​മ്മ​മാ​രാ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രും സ്വ​ന്തം മ​ക്ക​ളാ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​മാ​യ​വ​ര്‍ ക​ഴി​യു​ന്ന സ്‌​നേ​ഹ​ക്കൂ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം വി​വാ​ഹാ​ഘോ​ഷം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ആ ​ആ​ഗ്ര​ഹം. വ​ര​ന്‍റെ വീ​ട്ടു​കാ​ര്‍ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ഈ ​ആ​ഗ്ര​ഹ​ത്തെ അം​ഗീ​ക​രി​ച്ച​പ്പോ​ള്‍ കൊ​ല്ലാ​ട് സ്‌​നേ​ഹ​ക്കൂ​ട് അ​ഭ​യ​മ​ന്ദി​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള തൃ​ക്കോ​യി​ക്ക​ല്‍ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി. വി​വാ​ഹ​ത്തി​നു​ശേ​ഷ​മു​ള്ള സ​ല്‍​ക്കാ​ര​വും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​ക്കൂ​ട് അ​ഭ​യ​മ​ന്ദി​ര​ത്തി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. സ്വ​ന്തം ജീ​വി​ത​ത്തി​ല്‍ പി​താ​വി​ന്‍റെ അ​ഭാ​വം അ​നു​ഭ​വി​ച്ച​റി​ഞ്ഞ ദി​വ്യ, സ്‌​നേ​ഹ​വും ക​രു​ത​ലും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് സ​ന്തോ​ഷ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​രു​ക​യാ​യി​രു​ന്നു.

Tags : Abhaya Mandiram in Kollad. Nattuvishesham DistrictNews

Recent News

Corehub Up