പ്രതീകാത്മക ചിത്രം
കൊല്ലം: മുഖത്തല തീയേറ്റര്‍ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. തെരുവുനായ ശല്യം കാരണം കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും ബുദ്ധിമുട്ടു നേരിടുകയാണ്.
ജംഗ്ഷന് കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കളാണ് ബൈക്ക് യാത്രക്കാരെ പിന്തുടര്ന്ന് ആക്രമിക്കുന്നത്. മാത്രമല്ല, വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പെട്ടെന്ന് നായ്ക്കള്‍ ചാടി വീഴുന്നത് മൂലം നിരവധി ചെറിയ അപകടങ്ങള്‍ ഉണ്ടാകുന്നു.
പ്രധാന റോഡിനോട് ചേര്‍ന്ന് തിയേറ്റര്‍ ജംഗ്ഷനില്‍ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും വന്നുപോകുന്നിടത്ത് വലിയ തോതിലുള്ള തെരുവുനായ ശല്യമാണ് നേരിടുന്നത്.
മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങളില്‍ നായ്ക്കള്‍ തമ്പടിക്കുകയാണ്. അതിനാല്‍ കാല്‍നട യാത്രക്കാര്‍ ഭയന്നാണ് സഞ്ചരിക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നും പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.