x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം: മ​ണി​ക്ക​ട​വി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 20, 2026 08:28 AM IST | Updated: November 20, 2026 08:28 AM IST

അ​റ​സ്റ്റി​ലാ​യ പ്രേ​മ.

ഉ​ളി​ക്ക​ൽ: വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ വ​യ​നാ​ട് പേ​ര്യ പാ​റ​ത്തോ​ട്ട​ത്തെ ഉ​ച്ച​പ്പ​ള്ളി​ൽ പ്രേ​മ (50) യെ​യാ​ണ് ഉ​ളി​ക്ക​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​ക്ക​ട​വി​ലെ ന്യാ​യ​പ്പ​ള്ളി ഈ​പ്പ​ന്‍റെ മ​ക​ൾ നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബെ​ഡ്റൂ​മി​ലെ അ​ല​മാ​ര​യി​ലും മേ​ശ​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി കൈ​ക്ക​ലാ​ക്കി പ​ക​രം അ​തേ ഡി​സൈ​നി​ലു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ൾ അ​ല​മാ​ര​യി​ൽ തി​രി​ച്ചു​വ​ച്ച് വീ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മാ​ല, വ​ള, നെ​ക്‌‌​ലേ​സ്, മോ​തി​രം, ലോ​ക്ക​റ്റ്, പാ​ദ​സ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ഈ​പ്പ​നും ഭാ​ര്യ​യ്ക്കും സ​ഹാ​യ​ത്തി​നാ​യി 2023 ലാ​ണ് പ്രേ​മ മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പൂ​ർ​ണ​വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​തോ​ടെ ഈ​പ്പ​ന്‍റെ ഭാ​ര്യ മ​രി​ച്ച​ശേ​ഷ​വും പ്ര​തി വീ​ട്ടി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഈ​പ്പ​ന്‍റെ മ​ക​ളും കു​ടും​ബ​വും ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം. ഇ​വ​രു​ടെ അ​സാ​ന്നി​ധ്യം മു​ത​ലെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ആ​ദ്യ​മൊ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​രി​യെ സം​ശ​യി​ച്ചി​ല്ല. നേ​ര​ത്തേ കു​ട്ടി​ക​ളു​ടെ മാ​ല​ക​ളി​ലൊ​ന്ന് കാ​ണാ​താ​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ണ​യം​വ​ച്ച സ്വ​ർ​ണ​ത്തി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ വീ​ട്ടു​കാ​ർ കൂ​ടു​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

പൂ​ജ​യു​ടെ അ​വ​ധി​ക്ക് ഈ​പ്പ​ൻ മ​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ പോ​യി​രു​ന്നു. ഈ ​സ​മ​യം പ്ര​തി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ചെ​ത്തി​യ കു​ടും​ബം അ​ല​മാ​ര​യും മേ​ശ​യും തു​റ​ക്കാ​ൻ താ​ക്കോ​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി പൂ​ട്ടു​പൊ​ളി​ച്ച് നോ​ക്കി​യ​പ്പ​പ്പോ​ഴാ​ണ് മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ യാ​തൊ​രു സം​ശ​യ​വും തോ​ന്നാ​ത്ത​വി​ധം പ്ര​തി​യെ അ​വ​ർ​ക്കൊ​പ്പം നി​ർ​ത്തി. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​റി​ജി​ന​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ മു​ക്കു​പ​ണ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യ​ഥാ​ർ​ഥ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മു​ക്കു​പ​ണ്ട​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഡ്യൂ​പ്ലി​ക്ക​റ്റ് മാ​ല​യി​ലെ ലോ​ക്ക​റ്റു​ക​ൾ മാ​റ്റാ​തി​രു​ന്ന​തും സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പൊ​ലി​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : gold and replacing with fakes nattuvishesham local news Domestic worker arrested in Manikkadavu for stealing

Recent News

Corehub Up