കയ്പമംഗലം: വാട്ടർ അഥോറിറ്റിയുടെ പൈപ്പ്വർക്ക് നടക്കുന്നതിനാൽ തീരദേശ മേഖലയിൽ ആഴ്ചകളായി കുടിവെള്ളം മുടങ്ങുകയാണ്. പലയിടത്തും കച്ചവടക്കാർ വലിയ തുക ഈടാക്കിയാണ് കുടിവെള്ളം വണ്ടികളിൽ എത്തിച്ചു നൽകുന്നത്.
കടലോര മേഖല ആയതിനാൽ ഉപ്പുവെള്ളം ഉള്ളതുകൊണ്ട് വീട്ടമ്മമാർ വാട്ടർ അഥോറിറ്റിയുടെ ശുദ്ധജലത്തെയാണ് ആശ്രയിച്ചുവരുന്നത്.ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ നിർദേശിച്ചത്.
ഇതേതുടർന്ന് ഇരുപത്തി രണ്ടാം വാർഡ് മെമ്പർ ഷാഹിർ പഴുംപറമ്പിലിന്റെ നേതൃത്വത്തിൽ വണ്ടിയിൽ ശുദ്ധജലം സൗജന്യമായി എത്തിച്ചു നൽകുകയാ യിരുന്നു.
Tags : nattu vishesham Drinking water supply