x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെറ്റലുമായി എത്തിയ കൂറ്റൻ ട്രെ​യ്​ല​ര്‍ റോഡിൽ മറിഞ്ഞു

വെബ് ഡെസ്ക്
Published: November 29, 2026 05:23 AM IST | Updated: November 29, 2026 05:23 AM IST

മു​ത്തോ​ല​പു​ര​ത്ത് മെറ്റലുമായി എത്തിയ ട്രെയ്‌ലർ മറിഞ്ഞപ്പോൾ.

ഇല​ഞ്ഞി: മു​ത്തോ​ല​പു​ര​ത്ത് കൂറ്റൻ ട്രെയ്‌ലർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 12 ഓ​ടെ​യാ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്നും വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് മെ​റ്റ​ല്‍ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി മു​ത്തോ​ല​പു​രം പ​റു​ദീ​സ വ​ള​വി​ലാണ് അപകട ത്തിൽപ്പെട്ടത്.
ലോ​റി ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ലോ​ഡു​മാ​യി അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും മെ​റ്റ​ല്‍, പാ​റ​പ്പൊ​ടി എ​ന്നി​വ വ​ള​വു​ക​ളി​ല്‍ റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​തും ഇ​തി​ല്‍ തെ​ന്നി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്.

സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍, ആ ​സ​മ​യ​ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​യി ടി​പ്പ​ര്‍, ടോ​റ​സ്, ട്രെ​യ്‌ല​ര്‍ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ പാ​യു​ന്ന​താ​ണ് തു​ട​ര്‍​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Tags : A massive trailer Nattuvishesham DistrictNews

Recent News

Corehub Up