കോയന്പത്തൂർ: ആവില കോൺവന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. 2017-18 വർഷത്തിൽ സ്കൂളിൽ പഠിച്ച ആർ. ശ്രുതി 18 ാം റാങ്കും എസ്. സാന്ദ്ര 380 ാം റാങ്കും നേടി. സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ ഒരേസമയം തെരഞ്ഞെടുക്കപ്പെട്ടത് സ്കൂളിനും കോയമ്പത്തൂർ ജില്ലയ്ക്കും അഭിമാനമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ റോസ് പറഞ്ഞു. ജെയ് റാണി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ശാലിനിയും സന്തോഷം പങ്കുവെച്ചു.
Tags : nattu vishesham civil service examination