x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളി​യാ​ർ​ വെ​ള്ളത്തിനായി ക​ർ​ഷ​ക​സം​ഘം മാ​ർ​ച്ചും ധ​ർ​ണ​യും 16ന്

വെബ് ഡെസ്ക്
Published: September 11, 2026 03:09 AM IST | Updated: September 11, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

​ചി​റ്റൂ​ർ: ഉ​ണ​ക്കു​ഭീ​ഷ​ണി നേ​രി​ടു​ന്ന നെ​ൽ​കൃ​ഷി​ക്ക് ആ​ളി​യാ​ർ​ഡാ​മി​ൽ​നി​ന്ന് ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക​സം​ഘ​ന്‍റെ മാ​ർ​ച്ചും ധ​ർ​ണ​യും 16ന്. ​

ചി​റ്റൂ​ർ ഏ​രി​യാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ ജ​ല​സേ​ച​ന​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ലേ​ക്കാ​ണ് സ​മ​രം. രാ​വി​ലെ പ​ത്തി​ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഴ​ക്കു​റ​വ് കാ​ര​ണം കൃ​ഷി​യി​റ​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ ഇ​നി​യും ര​ണ്ടു​മാ​സ​ത്തേ​ക്ക് വെ​ള്ളം ആ​വ​ശ്യ​മാ​ണ്. പു​ഴ​യി​ൽ വെ​ള​ള​മി​റ​ക്കു​ന്ന​ത് കു​റ​വാ​യ​തി​നാ​ൽ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ലാ​ണ്. ആ​ളി​യാ​ർ​ഡാം​വെ​ള​ളം ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​പ​രി​ഹാ​ര​മാ​കൂ​യെ​ന്നു ക​ർ​ഷ​ക​സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags : District News Nattuvishesham Farmers march Aliyar water

Recent News

Corehub Up