x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ക​ർ​ഷ​ക​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 18, 2026 02:43 AM IST | Updated: August 18, 2026 02:43 AM IST

പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: കണ്ണൂർ കോ​ർ​പ​റേ​ഷ​ൻ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം എ​ള​യാ​വൂ​ർ കൃ​ഷി​ഭ​വ​നി​ൽ മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി, വി​ത്തു​ക​ൾ തി​രി​ച്ച​റി​യ​ൽ, വി​വി​ധ കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര, മാ​തൃ​ക ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ക​ർ​ഷ​ക സം​ഗ​മം എ​ന്നീ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മി​ശ്ര ക​ർ​ഷ​ക​നാ​യി സി.​എം. വി​ജ​യ​ൻ, മി​ക​ച്ച നെ​ൽ​ക​ർ​ഷ​ക​നാ​യി എം. ​മ​നോ​ജ്, മി​ക​ച്ച എ​സ്‌സി,എ​സ്ടി ക​ർ​ഷ​ക​നാ​യി ചെ​മ്മ​രം സ​ങ്കേ​ത​ത്തി​ലെ സി.​കെ. വാ​സു, മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​നാ​യി പി.​വി. മാ​ത്യു, മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​യി നീ​ന സ​ക്ക​റി​യ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യി പ്രി​യം​വ​ദ, മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി മാ​ട​ത്തി​ൽ എ​ൽ​പി സ്കൂ​ളി​ലെ കെ.​പി. അ​നെ​യ്, മി​ക​ച്ച മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യി പി.​സി. ജോ​സ​ഫ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക ദി​നാ​ച​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളി​ധ​ര​ൻ കൈ​തേ​രി അ​ധ്യ​ക്ഷ​നാ​യി. കാ​ർ​ഷി​ക രം​ഗ​ത്തെ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ജ​യ​ൻ കു​ന്നു​മ്മ​ൽ, എം.​പി. ര​മാ​വ​തി, ടി. ​ദി​വാ​ക​ര​ൻ, സി.​എം. പ്ര​ദീ​പ​ൻ, കെ.​പി. പ​ത്മ​നാ​ഭ​ൻ , പി.​പി. ഷ​മീ​ർ, പി.​കെ. വി​ജ​യ​ൻ, ബാ​ല​ൻ ന​മ്പ്യാ​ർ, എ.​കെ. ശ​ങ്ക​ര​ൻ, കെ. ​സ​ന്തോ​ഷ്, ഷിം​ജി​ത്ത് കാ​ഞ്ഞി​രാ​ട്, മി​ക​ച്ച ജെ​എ​ൽ​ജി ഗ്രൂ​പ്പ് അം​ഗ​മാ​യ പൗ​ർ​ണ്ണ​മി ത​ല​ച്ച​ങ്ങാ​ട് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​

മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കാ​ർ​ഷി​ക രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ​സി. മോ​ഹ​ന​ൻ, ആ​ർ. കൃ​ഷ്ണ​ൻ, വി.​ജെ. ദേ​വ​സ്യ, മാ​യി​ൻ ഈ​ര​ട​ത്ത്, പി.​വി. സു​ബൈ​ദ, വി.​സി. സു​രേ​ഷ്, കെ. ​ന​വ​ദീ​പ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഇ​രി​ട്ടി മു​ൻ​സി​പ്പാ​ലി​റ്റി, കി​ഴൂ​ർ-​ചാ​വ​ശേ​രി കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​വി. കു​ഞ്ഞി​രാ​മ കു​റു​പ്പ് , കെ.​കെ. കു​ഞ്ഞി​രാ​മ​ൻ, സി.​പി. ച​ന്ദ്ര​ൻ, സി.​വി. സ​ര​സ്വ​തി, പി.​കെ. വി​ജ​യ​ൻ, പി. ​ഷൈ​ജു, സു​രേ​ഷ്ബാ​ബു, സാ​വ​ന്ത് കൃ​ഷ്ണ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പു​ന്നാ​ട് ടൗ​ണി​ൽ ക​ർ​ഷ​ക റാ​ലി​യും ന​ട​ന്നു.

പ​ടി​യൂ​ർ–​ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ക​ർ​ഷ​ക ദി​നാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൈ​വ​കൃ​ഷി​യും വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ജൈ​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കു​ര്യ​ൻ തെ​രു​വും​കു​ന്നേ​ൽ ക്ലാ​സ് ന​യി​ച്ചു. മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യി മാ​ധ​വ​ൻ ക​ണ്ടോ​ത്ത്, വ​നി​താ ക​ർ​ഷ​ക​യാ​യി സി.​പി. ശാ​ന്ത, എ​സ്‌​സി,എ​സ്ടി ക​ർ​ഷ​ക​യാ​യി രോ​ഹി​ണി പ​ള്ള​ത്ത്, ജൈ​വ​ക​ർ​ഷ​ക നാ​യി സി.​എം. സ്ക​റി​യ ചാ​മ​മ​ല​യി​ൽ, ക്ഷീ​ര​ക​ർ​ഷ​ക​നാ​യി പി.​വി. അ​ഗി​ൽ , ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യി വി.​പി. കു​ഞ്ഞി​രാ​മ​ൻ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി ന​ന്ദ കി​ഷോ​ർ, മി​ക​ച്ച കൃ​ഷി ക്കൂ​ട്ട​മാ​യി ശ്രീ ​ദീ​പം കൃ​ഷി​ക്കൂ​ട്ടം ക​ല്ലു​വ​യ​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ഹാ​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ അ​സി.​ക​ള​ക്ട​ർ എ​സ്. സ്വാ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു​ള്ള ആ​ദ​ര​വും കാ​ർ​ഷി​ക ക്വി​സ്, അ​നു​ഭ​വ​ക്കു​റി​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.

മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​പി.​മോ​ഹ​ന​ൻ, വ​നി​താ ക​ർ​ഷ​ക പി.​ര​ജി​ന, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ ടി. ​ച​ന്ദ്ര​ൻ, സ​മ്മി​ശ്ര ക​ർ​ഷ​ക ശോ​ഭ​ന ക​ല്യാ​ട​ൻ, ജൈ​വ ക​ർ​ഷ​ക​ൻ കെ. ​പ്ര​ഭാ​ക​ര​ൻ, ക്ഷീ​ര ക​ർ​ഷ​ക​ൻ പി.​എം. ശ​ശി​ധ​ര​ൻ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ സി​യാ​ദ് പു​ത്ത​ൻ​പു​ര​യി​ൽ, പ​ട്ടി​ക​ജാ​തി ക​ർ​ഷ​ക​ൻ എം.​കെ. സ​ജ​യ​ൻ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ഷാ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ളി​ക്ക​ൽ: ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി വ​കു​പ്പി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി തോ​ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​ജെ. രേ​വ. പ​ദ്ധ​തി ക​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

Tags : Local News Nattuvishesham Farmers' Day celebrated

Recent News

Corehub Up