ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശനത്തിരുനാളിന് വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ കൊടിയേറ്റുന്നു.
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. എബിന് ഇറപ്പുറത്ത്, ഫാ. ജോയി ചേറാടിയില്‍ എന്നിവര്‍ സഹകാര്‍മികരായി.
ഇന്നു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. നാളെ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് ജപമാല, പ്രസുദേന്തി വാഴ്ച. ഏഴിന് രാവിലെ 5.30നും ഏഴിനും 9.30നും വിശുദ്ധ കുര്‍ബാന.
വൈകുന്നേരം 5.30ന് ടൗണ്‍ കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാന- ഫാ. റിന്‍ഷോ കട്ടേല്‍, 6.30ന് തിരി വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം. എട്ടിന് പ്രസംഗം - ഒഎസ്എച്ച് സന്യാസ സമൂഹം സൂപ്പീരിയര്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍, വേസ്പര - ഫാ. എബിന് ഇറപ്പുറത്ത്. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ. കുര്യന് ചൂഴിക്കുന്നേല്‍, 8.45ന് കപ്ലോന്‍ വാഴ്ച.
എട്ടിന് രാവിലെ 5.45ന് ടൗണ്‍ കുരിശുപള്ളിയിലും ഏഴിന് പള്ളിയിലും വിശുദ്ധ കുര്‍ബാന. 9.45ന് വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ്, 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന- ഫാ. മാത്യൂ കുളക്കാട്ടുകുടിയില്‍, 11.30ന് ടൗണ്‍ കുരിശുപള്ളിയിലേക്ക് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം. തിരുനാള്‍ സന്ദേശം- ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, 12.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പള്ളിയിലേക്ക്. 1.30ന് സമാപന ആശീര്‍വാദം.
ഒമ്പതിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
Tags : Festival at St. Stephen's Forona Church Uzhavoor nattuvisesham local news