തൃശൂർ: ജനുവരി നാലിനു തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലുണ്ടായ തീപിടിത്തത്തിന്റെ അന്വേഷണറിപ്പോർട്ട്പുറത്തുവിടണമെന്നു ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ. സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അപകടകാരണം പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ റെയിൽവേ കരാറുകാരൻ വാഗ്ദാനംചെയ്ത നഷ്ടപരിഹാരം തൃപ്തികരമല്ലാത്ത വാഹന ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിനായി നിയമനടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്.
തീപിടിത്തത്തിൽ 323 ഇരുചക്ര വാഹനങ്ങളാണു കത്തിനശിച്ചത്. ഇതിൽ അന്പതോളം വണ്ടികൾക്കേ ഫുൾകവർ ഇൻഷ്വറൻസ് ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവയ്ക്കു തേർഡ് പാർട്ടി ഇൻഷ്വറൻസായിരുന്നു.
അസോസിയേഷന്റെ ഇടപെടലിനെത്തുടർന്ന് തേർഡ് പാർട്ടി ഇൻഷ്വറൻസുള്ള ഇരുന്നൂറോളം വാഹനങ്ങൾക്കു നഷ്ടപരിഹാരം ലഭിച്ചു. ഫുൾകവർ ഇൻഷ്വറൻസുള്ളവർക്ക് അതാതു ഇൻഷ്വറൻസ് കന്പനികൾ നഷ്ടപരിഹാരം നൽകും.
ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജോണി പുല്ലോക്കാരൻ, വിനോദ് മേമഠത്തിൽ, സോണി കെ.ബേബി, മുഹമ്മദ്ഹാഷിം, സജി ആറ്റത്ര, ഹനീഫ ഡോണാൾഡ്, ജുബൈർ എൻ എം, അജിത് തോമസ്, മനോജ് കളപുരക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news