x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​ട​​പ്പാ​​ത കാ​​ടു​​ക​​യ​​റി

വെബ് ഡെസ്ക്
Published: November 17, 2026 05:15 AM IST | Updated: November 17, 2026 05:15 AM IST

ക​​ല്ലി​​ട്ടു​​ന​​ട-പോ​​ള​​ക്ക​​ല്‍​ റോഡിന്‍റെ വശത്ത് പുല്ല് വളർന്ന നിലയിൽ.

അ​​യ​​ര്‍​ക്കു​​ന്നം: കി​​ട​​ങ്ങൂ​​ര്‍ റോ​​ഡി​​ന്‍റെ വ​​ശം കാ​​ടു​​പി​​ടി​​ച്ച നി​​ല​​യി​​ല്‍.
റോ​​ഡി​​ന്‍റെ പ​​ല​​സ്ഥ​​ല​​ത്തും കാ​​ല്‍​ന​​ട​​ക്കാ​​ര്‍​ക്കു പോ​​കാ​​നു​​ള്ള ഭാ​​ഗം നി​​റ​​യെ പു​​ല്ല് വ​​ള​​ര്‍​ന്നു നി​​ല്‍​ക്കു​​ന്നു. റോ​​ഡി​​ലേ​​ക്ക് ക​​യ​​റി​​യാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ന​​ട​​ക്കു​​ന്ന​​ത്. വാ​​ഹ​​ന​​പ്പെ​​രു​​പ്പ​​വും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​മി​​ത​​വേ​​ഗ​​വും കാ​​ല്‍ന​​ട​​ക്കാ​​ര്‍​ക്ക് ഭീ​​ഷ​​ണി​​യാ​​കു​​ന്നു. റോ​​ഡി​​ലെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും വെ​​ളി​​ച്ച​​ക്കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട്.
ഇ​​തും കാ​​ല്‍​ന​​ട​യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഭീ​​ഷ​​ണി​​യാ​ണ്. പു​​ല്ലു​​ക​​ള്‍​ക്കി​​ടി​​യി​​ല്‍ മാ​​ലി​​ന്യം ത​​ള്ളു​​ന്നു​​മു​​ണ്ട്. പോ​​ള​​ക്ക​​പ്പ​​ടി മു​​ത​​ല്‍ ക​​ല്ലി​​ട്ടു​​ന​​ട​​വ​​രെ​​യാ​​ണ് പു​ല്ല് ഏ​​റെ​​യും വ​​ള​​ര്‍​ന്നു നി​​ല്‍​ക്കു​​ന്ന​​ത്. ഇ​​ഴ ജ​​ന്തു​​ക്ക​​ളു​​ടെ ശ​​ല്യ​​വും കൂ​​ടു​​ത​​ലാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

പൊ​​തു​​വേ വീ​​തി കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ക​​ല്ലി​​ട്ടു​​ന​​ട മു​​ത​​ല്‍ പോ​​ള​​ക്ക​​ല്‍​പ്പ​​ടി​​വ​​രെ​യു​​ള്ള ഭാ​​ഗ​​ത്ത് റോ​​ഡി​​നി​​രു​​വ​​ശ​​വും ന​​ട​​പ്പാ​​ത പോ​​ലു​​മി​​ല്ലാ​​ത്ത വി​​ധം കാ​​ടു​​ക​​യ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.
ഇ​​ത് നീ​​ക്കം ചെ​​യ്യാ​​ന്‍ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ന​​ട​​പ​​ടി വേ​​ണം.

അ​​ഭി​​ലാ​​ഷ് തെ​​ക്ക​​തി​​ല്‍
പ്ര​​ദേ​​ശ​​വാ​​സി

Tags : Overgrown with vegetation Nttuvishesham Districtnews

Recent News

Corehub Up