x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കൊ​ച്ചി​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് നാ​ല് കോ​ടി

വെബ് ഡെസ്ക്
Published: October 29, 2026 05:07 AM IST | Updated: October 29, 2026 05:07 AM IST

ഇ​ട​ക്കൊ​ച്ചി​യി​ൽ റോ​ഡി​ൽ വി​ള്ള​ൽ വീ​ണ നി​ല​യി​ൽ.

പ​ള്ളു​രു​ത്തി: യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​യ ഇ​ട​ക്കൊ​ച്ചി-​അ​രൂ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് നാ​ല് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ദീ​പ​ക് ജോ​യ് എം​എ​ൽ​എ.

പ​ഴ​യ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ഇ​ട​ക്കൊ​ച്ചി-​കു​മ്പ​ളം ഫെ​റി മു​ത​ൽ കോ​ഴി​ക്കൂ​ട് ബ​സ് സ്റ്റോ​പ്പ് വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് നി​ര​പ്പി​ല്ലാ​തെ​യാ​ണ് ക​ട്ട വി​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷം മു​ൻ​പ് ക​ട്ട വി​രി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് അ​ന്ന് ത​ന്നെ ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ക​ട്ട​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും നി​ര​പ്പി​ല്ലാ​തെ​യും കി​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

റോ​ഡി​ൽ വി​രി​ച്ചി​രി​ക്കു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ള​കി​യും ത​ക​ർ​ന്നും കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ട്ട​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ളും നി​ര​പ്പി​ല്ലാ​ത്ത പ്ര​ത​ല​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.

അ​മൃ​ത് പ​ദ്ധ​തി വ​ഴി കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പൊ​ളി​ച്ചി​രു​ന്നു. പൈ​പ്പ് സ്ഥാ​പി​ച്ച​തി​നു ശേ​ഷം ക​ട്ട നി​ര​ത്തി​യെ​ങ്കി​ലും പൊ​ട്ടി​ച്ച ഭാ​ഗ​ത്തെ റോ​ഡ് ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. ക​ട്ട​ക​ൾ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട നീ​ണ്ട വി​ട​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ റോ​സ് ന​വീ​ക​രി​ക്കു​ന്ന​ത്.

ബിഎംബിസി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗും ബാ​ക്കി ഭാ​ഗം ക​ട്ട നി​ര​ത്തു​ന്ന​തി​നു​മാ​ണ് പ്ര​വൃ​ത്തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​വൃ​ത്തി താ​മ​സി​യാ​തെ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up