ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഫിസിക്സ് വിഭാഗവും ഇഡി ക്ലബ്ബും ഐഇഡിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന നക്ഷത്ര നിര്‍മാണ, വിപണന മേളയായ ഗ്ലോ ഫെസ്റ്റ് 20
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഫിസിക്സ് വിഭാഗവും ഇഡി ക്ലബ്ബും ഐഇഡിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര ഉത്സവ സീസണുകളോടനുബന്ധിച്ചുള്ള നക്ഷത്ര നിര്‍മാണ, വിപണന മേളയായ ഗ്ലോ ഫെസ്റ്റ് 2025 ആരംഭിച്ചു.
മേളയുടെ ഭാഗമായി സംഘടിപ്പിച്ച നക്ഷത്ര നിര്‍മാണ വര്‍ക്ക്ഷോപ്പിന് ശേഷം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് തെള്ളിയൂര്‍ മാര്‍ തോമാ സെന്റര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (എംസിആര്‍ഡി) നവജ്യോതി സ്കൂള്‍ ഡയറക്ടര്‍ ഫാ. സുനില്‍ മാത്യുവിന് 100 നിയോണ്‍ എല്‍ഇഡി സ്റ്റാറുകള്‍ നല്‍കിയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരും വിദ്യാര്‍ഥികളും ഫിസിക്സ് വിഭാഗം അധ്യാപകരും നവജ്യോതി സ്കൂളിലെ അധ്യാപകരും പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ സംരംഭകത്വ ശേഷി വളര്‍ത്തുന്ന ഗ്ലോ ഫെസ്റ്റിലൂടെ ഇത്തവണ ആയിരത്തോളം നക്ഷത്രങ്ങളുടെ വിപണനമാണ് ലക്ഷ്യമിടുന്നത്. നക്ഷത്ര നിര്‍മാണ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിനും നക്ഷത്രങ്ങള്‍ വാങ്ങുന്നതിനും കോളജുമായി ബന്ധപ്പെടാം. ഫോൺ: 96056 58622, 8921884853.
Tags : St. Stephen's College Uzhavoor nattuvisesham local news