x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നംവ​കു​പ്പി​ന് ജ​ന​കീ​യ​മു​ഖം ന​ല്‍​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ


Published: August 14, 2026 02:53 AM IST | Updated: August 14, 2026 02:53 AM IST

മീ​ന​ങ്ങാ​ടി​യി​ല്‍ വ​നം അ​ദാ​ല​ത്ത് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മീ​ന​ങ്ങാ​ടി: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന് ജ​ന​കീ​യ​മു​ഖം ന​ല്‍​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഇ​തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ.

സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച "സ​ഹ​ജീ​വ​നം' ജ​ന​സേ​വ​ന അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നം വ​കു​പ്പി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ അ​ദാ​ല​ത്ത് സ​ഹാ​യ​ക​മാ​കും. വി​വി​ധ വ​നം ഡി​വി​ഷ​നു​ക​ളി​ലെ ആ​ര്‍​ആ​ര്‍​ടി, പി​ആ​ര്‍​ടി പ്ര​വ​ര്‍​ത്ത​നം മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ര​ണ​ത്തി​ന് സ​ഹാ​യ​മാ​കു​ന്നു​ണ്ടെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ജ സു​രേ​ഷ് (മീ​ന​ങ്ങാ​ടി), ഇ.​കെ. ബാ​ല​കൃ​ഷ​ണ​ന്‍(​പൂ​താ​ടി), ലി​സി സാ​ബു (പൂ​താ​ടി), സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ യു. ​ആ​ഷി​ക് അ​ലി, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം എ​സി​എ​ഫ് അ​ജി​ത്ത് കെ. ​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട പ​രി​ഹാ​ര അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ക, വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഭൂ​മി​യു​ടെ എ​ന്‍​ഒ​സി വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, വ​നം-​വ​ന്യ​ജീ​വി കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ല്‍ 15 എ​ന്‍​ഒ​സി അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 85 അ​പേ​ക്ഷ​ക​ളി​ല്‍ 14.18 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു. 78 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച​ത്. ഓ​രോ റേ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ​യും പ​രി​ധി​യി​ലു​ള്ള പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​കം കൗ​ണ്ട​ര്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.ആ​ര്‍​ആ​ര്‍​ടി, പി​ആ​ര്‍​ടി സേ​നാം​ഗ​ങ്ങ​ളെ​യും എ​ന്‍​ഒ​സി, ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ​രി​ച്ചു. എ​ന്‍​ഒ​സി, ന​ഷ്ട പ​രി​ഹാ​രം, വ​നം കേ​സു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് മു​ന്‍ ഗ​വ. പ്ലീ​ഡ​ര്‍ അ​ഡ്വ. വി.​എം. ജോ​യി ക്ലാ​സെ​ടു​ത്തു. ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ്കു​മാ​ര്‍, ക​ല്‍​പ്പ​റ്റ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ പി. ​സ​ലീം, മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ.​വി. ബി​ജു, സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി.​വി വി​പി​ത തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up