ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ഉത്സവത്തോടനുബന്ധിച്ച് ആരംഭിച്ച താത്കാലിക ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്
ചേർത്തല: ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ഉത്സവത്തോടനുബന്ധിച്ച് ചിക്കര കുട്ടികൾക്കായി താത്കാലിക ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് ഓഫീസിനു സമീപം ആരംഭിച്ച ഡിസ്പെൻസറി ഉത്സവനാളുകളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തിക്കുന്നത്. ഡിസ്പെൻസറിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
ഹോമിയോ ഡിഎംഒ ഡോ. സുമേഷ് അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സരള മുഖ്യാതിഥിയായി. ചേർത്തല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ, ദേവസ്വം സെക്രട്ടറി ധനേശൻ പൊഴിക്കൽ, ഡോ. റസ്ന, ആർഎംഎം ഡോ. അശ്വതി ധർ, സി. മായ, ചിലങ്ക രത്നം, ആനന്ദൻ എന്നിവർ പങ്കെടുത്തു.
Tags : Homeopathy nattuvishesham local news