പയ്യാവൂരിലെ ഹൃദയം ബഡ്സ് സ്കൂളിന് സ്വന്തമായി നിർമിച്ചകെട്ടിട സമുച്ചയങ്ങൾ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: കോയിപ്രയിലെ എസ്എൻഡിപി ബിൽഡിംഗിൽ 2023 ൽ ആരംഭിച്ച ഹൃദയം ബഡ്സ് സ്കൂളിന് സ്വന്തമായി നിർമിച്ച കെട്ടിട സമുച്ചയങ്ങൾ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. പാഴുക്കുന്നേൽ ലൂക്കോസ് സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടങ്ങൾ നിർമിച്ചത്.
ബഡ്സ് സ്കൂളിലെ അമ്മമാരുടെ സംരംഭം മുഖേന ഉത്പാദനം ആരംഭിച്ച "ടേസ്റ്റി ബഡ്സ്' ചപ്പാത്തിയുടെ വിതരണോദ്ഘാടനവും എംപി നിർവഹിച്ചു. "പയ്യാവൂർ മാംഗല്യം' പദ്ധതിയിലൂടെ ആദ്യം വിവാഹിതരായ ദമ്പതികൾക്ക് സ്വീകരണവും അനുമോദനവും നൽകി. കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഭിന്നശേഷിക്കാരെയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നമുക്കിടയിൽ ഇനിയും ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. മോഹനൻ, ആനീസ് നെട്ടനാനിയ്ക്കൽ, ഷീന ജോൺ, വാർഡ് അംഗങ്ങളായ രജനി സുന്ദരൻ, ടെൻസൺ ജോർജ് കണ്ടത്തിൻകരയിൽ, പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി, കെ.ടി. അനിൽകുമാർ, എം.സി. നാരായണൻ, ഇടവൻ നാരായണൻ, ബിന്ദു ശിവദാസ്, പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
Tags : Buds School nattuvisesham local news