x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടു ; മൂ​ന്നാ​ര്‍ മ​ള്‍​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി നി​ര്‍​മാ​ണം തു​ട​ങ്ങും

വെബ്ഡെസ്ക്
Published: November 13, 2026 10:57 PM IST | Updated: November 13, 2026 10:57 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു വ​ര്‍​ഷ​ത്തെ സാ​വ​കാ​ശം​കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.മ​റ​യൂ​ര്‍ ഗോ​ത്ര​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ ന​വ​ജാ​ത ശി​ശു​മ​ര​ണം വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നാ​ര്‍ ഗ​വ. മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി എ​ത്ര​യും വേ​ഗം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വി​നു​ള്ള ന​ട​പ​ടി റി​പ്പോ​ര്‍​ട്ടി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് .

ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ഹൈ​റ്റ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജ​നു​വ​രി 27ന് ​ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 22നാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ദേ​വി​കു​ളം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്ത് മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തി​ന് അ​ഞ്ച് ഏ​ക്ക​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും 2024 ഓ​ഗ​സ്റ്റി​നു​ശേ​ഷം മ​റ​യൂ​ര്‍ ഗോ​ത്ര മേ​ഖ​ല​യി​ല്‍ ന​വ​ജാ​ത ശി​ശു​മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡി​എം​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കും പ്ര​സ​വ​ത്തി​നു​മാ​യി ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ദു​ര്‍​ഘ​ട​മാ​യ വ​ഴി​യി​ലൂ​ടെ വ​ള​രെ​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. യ​ഥാ​സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ കി​ട്ടാ​റി​ല്ല. സാ​മ്പ​ത്തി​ക​വും യാ​ത്രാ സം​ബ​ന്ധ​മാ​യ ക്ലേ​ശ​ങ്ങ​ളും കാ​ര​ണം ഗ​ര്‍​ഭി​ണി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു പോ​കാ​ന്‍ ബ​ന്ധു​ക്ക​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യും ഡി​എം​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നും ഇ​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 25 ഗോ​ത്ര​വ​ര്‍​ഗ കു​ടി​ക​ളി​ല്‍ ഗ​ര്‍​ഭി​ണി​ക​ളു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ്, ആ​ശ, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ​ര്‍, അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദു​ര്‍​ഘ​ട പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ച​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ട്.

മൂ​ന്നാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി കെ​ട്ടി​ട​വും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തും​ഡോ​ക്‌​ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : Human Rights Commission courtjudgement NattuVishesham DistrictNews

Recent News

Corehub Up