x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ​പ്പു​ര​ഹി​ത ന​ഗ​രം: സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ല​യ​ണ്‍​സ് ക്ല​ബ് ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 02:56 AM IST | Updated: August 14, 2026 02:56 AM IST

സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​ര​ണ​ച്ച​ട​ങ്ങി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍​ക്കൊ​പ്പം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​ത്തെ വി​ശ​പ്പു​ര​ഹി​ത​മാ​ക്കാ​ന്‍ പ്ര​യ​ത്‌​നി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ല​യ​ണ്‍​സ് ക്ല​ബ് ആ​ദ​രി​ച്ചു.
ക്ല​ബി​ന്‍റെ 2026-27ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. അ​ജി മാ​ത്യു(​പ്ര​സി​ഡ​ന്‍റ്), ബി. ​പ്ര​ശാ​ന്ത് (സെ​ക്ര​ട്ട​റി), ബോ​ബ​ന്‍ മാ​ത്യു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ആ​ദ​രം.

ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും വ​ര്‍​ഷ​ങ്ങ​ളാ​യി സൗ​ജ​ന്യ​മാ​യി പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ഡ​ബ്ല്യു​എം​ഒ​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (പ​ട്ടാ​മ്പി ഖാ​ദ​ര്‍), ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ഡി​വൈ​ന്‍ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ജോ​സ്, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ത​ട്ടി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സൗ​ജ​ന്യ പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന വി​ല്‍​ട്ട​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍, ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന രാ​ജ​ഗോ​പാ​ല്‍ കൈ​ര​ളി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സൂ​ര​ജ് മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ഫ. വ​ര്‍​ഗീ​സ് വൈ​ദ്യ​ന്‍, ഷാ​ജി, ശ്രീ​ലേ​ഷ്, ബെ​ന്നി ഏ​ബ്ര​ഹാം, രൂ​പേ​ഷ് കെ. ​ഡേ​വി​ഡ്, അ​ഡ്വ. വി​ജി വ​ര്‍​ഗീ​സ്, മ​നോ​ജ് ജോ​സ​ഫ്, അ​ഡ്വ. പ്ര​ഭ​മ​ത്താ​യി, പ്ര​ഫ. സി.​എം. ജ​യിം​സ്, സ​ന്ധ്യ അ​ജി​ത്ത്, ജെ​സ്‌​ലി​ന്‍ രൂ​പേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മൈ ​ഹോം പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ രോ​ഗി​ക​ള്‍​ക്കാ​യി ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. അ​ഡ്വ. സ്‌​ക​റി​യ മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up