x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ​യി​ല്‍ രാ​ത്രി​കാ​ല ക​ട​ക​ള്‍ പു​ല​ര്‍​ച്ചെ ഒ​ന്നുവ​രെ നീ​ട്ടാ​ന്‍ ധാ​ര​ണ

വെബ്ഡെസ്ക്
Published: November 14, 2026 11:43 PM IST | Updated: November 14, 2026 11:43 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ രാ​ത്രി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ രാ​ത്രി ഒ​ന്നു​വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു ധാ​ര​ണ​യാ​യി. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി 12ന് ​ക​ട​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പൊ​ലി​സ് ന​ല്‍്കി​യി​രു​ന്ന നി​ര്‍​ദേ​ശം. ന​ഗ​ര​സ​ഭ​യും പൊ​ലി​സും മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് സ​മ​യ​ക്ര​മം നീ​ട്ടു​ന്ന​തി​ന് ധാ​ര​ണ​യാ​യ​ത്.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. പൊ​ലി​സ് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ട​ക​ള്‍ രാ​ത്രി 12ന് ​അ​ട​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് രാ​ത്രി ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​വ​രു​ടെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്ത​ന സ​മ​യം പു​ല​ര്‍​ച്ചെ ഒ​ന്നു​വ​രെ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഹോ​സ്റ്റ​ലു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രീ​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി നി​യ​ന്ത്ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും തീ​രു​മാ​ന​മാ​യി. ത​ട്ടു​ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി തൊ​ടു​പു​ഴ പൊ​ലി​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക​ട​ര്‍ കെ.​പി. മ​നീ​ഷ് യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ത​ട്ടു​ക​ട യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തൊ​ടു​പു​ഴ​യി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വീ​ണ്ടും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലി​സ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു.

Tags : nighttime shop operating 'Toofan toofan NattuVishesham DistrictNews

Recent News

Corehub Up