x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പി​ക്ക് ക​ല​ര്‍​ത്തി​യ സം​ഭ​വം; മ​ന്ത്രി ഇ​ട​പെ​ട്ടു, പൊ​ലി​സും;അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തമെന്ന്

വെബ്ഡെസ്ക്
Published: November 15, 2026 04:14 AM IST | Updated: November 15, 2026 04:14 AM IST

അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു.

നി​ല​മ്പൂ​ര്‍: പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പൊ​ലി​സ്. നി​ല​മ്പൂ​ര്‍ എ​സ്എ​ച്ച്ഒ കെ.​എം. അ​ര്‍​ഷ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ലെ കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്നും പൊ​ലി​സ് ഉ​റ​പ്പു​ന​ല്‍​കി.

അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ പൊ​ലി​സ് സം​ഘം ജീ​വ​ന​ക്കാ​രി​ല്‍നി​ന്നും അ​മ്മ​മാ​രി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കി​ല്‍ അ​മ്മ​മാ​ര്‍ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം പൊ​ലി​സി​നെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 31നാ​ണ് പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 15 ദി​വ​സ​മാ​യി​ട്ടും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ​മാ​ര്‍ കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് വി​ട്ടിരുന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ര​മേ​ശ​ന്‍ സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ഡി​ജി​പി​ക്ക് ക​ത്ത് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എ​മ്മും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും മ​ന്ത്രി പി.​കെ. ബ​ഷീ​റും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും കു​റ്റ​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

പ്ര​ശ്ന​ത്തി​ല്‍ സ​ത്യം ക​ണ്ടെ​ത്തും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് അ​മ്മ​മാ​ര്‍ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ജി​ല്ലാ ക​ള​ക്‌ട​ര്‍, ഡി​ജി​പി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നും ഇ​വ​ര്‍ ഒ​രു​ങ്ങു​ക​യാ​ണ്. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് പൊ​ലി​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​ഫി​സും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​രു​ന്നു. അ​മ്മ​മാ​രും മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് വൈ​കി​യാ​ണെ​ങ്കി​ലും വി​ഷ​യം സ​ജീ​വ​മാ​കാ​നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​കാ​നും ഇ​ട​യാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് തോ​ണി​ക്ക​ട​വ​ന്‍ ഷൗ​ക്ക​ത്ത്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ഞ്ജു അ​നി​ല്‍, വാ​ര്‍​ഡ് അം​ഗം സു​ന്ദ​ര​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ര്‍ കാ​ട്ടു​മു​ണ്ട, ന​സീ​മ, പ്ര​വീ​ണ എന്നി​വ​രും അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യി​രു​ന്നു. എ​സ്എ​ച്ച്ഒ​ക്കൊ​പ്പം സീ​നി​യ​ര്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ കെ.​ടി. ഷം​സു​ദ്ദീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും സം​ഘത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : investigation kerala police NattuVishesham DistrictNews

Recent News

Corehub Up